ലുക്കാ സുവിശേഷം ഒന്നാം അധ്യായം 35 ആം തിരുവചനം ‘പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും.’ ഗബ്രിയേൽ മാലാഖ പരിശുദ്ധ മാറിയത്തോടു പറഞ്ഞ അത്ഭുത വചസ്സുകളാണിത്. യാഥാർത്ഥത്തിലിതു രക്ഷയുടെ ആരംഭ വചസുകളാണ്. പുരുഷ സംസർഗ്ഗമില്ലാതെ ഒരു കുഞ്ഞിന് എങ്ങനെ ജന്മം നല്കാൻ കഴിയും എന്ന സംശയം പരിശുദ്ധ ‘അമ്മ മാലാഖയോട് ഉന്നയിക്കുമ്പോൾ ഇതിനു സ്വർഗം നൽകുന്ന മറുപടിയാണിത്. ‘പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും’ എന്ന കർത്താവിന്റെ ശക്തമായ വചനം. മാനുഷികമായി നോക്കിയാൽ വിശദീകരണങ്ങളില്ലാത്ത, ഉത്തരം കൃത്യമായി തരാൻ പോലും സാധിക്കാത്ത ഒരു സംഭവം. കന്യക പുരുഷ സംസർഗ്ഗമില്ലാതെ ഒരു കുഞ്ഞിനെ പ്രസവിക്കുക എന്ന അത്ഭുതം ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും അപ്പുറത്താണ്. ഈ മഹാ സംഭവം നടക്കുന്നത് പരിശുദ്ധാത്മാവ് നിന്റെ മേൽ വരുമ്പോഴാണ്. അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കുമ്പോഴാണ്. സംഭവ്യമല്ലാത്തതു, അസാധ്യമെന്നു ലോകം കരുതുന്നത്, സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്നത് സാധിച്ചു തരാൻ കഴിയുന്ന പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും. എല്ലാ പരാജയങ്ങളിലും എല്ലാ ബലഹീനതകളും പ്രവർത്തിക്കുന്ന ആ ആത്മാവിനു വേണ്ടി ആണ് നാം കാത്തിരിക്കേണ്ടത്. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവികശക്തി നിറയാൻ ആത്മാവിന്റെ അഭിഷേകത്തിനുവേണ്ടി നമുക്ക് ഒരുമയോടെ കാത്തിരിക്കാം.
ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ശാലോം