അനു നിമിഷം ദൈവത്തിന്റെ കരുണ നമ്മുടെ മേലുണ്ട്. അവിടുന്ന് കരുണയുടെ രാജാവാണ്. എളമപ്പെടുത്തൽ നമ്മുടെ അന്നത്തെ അപ്പം (daily bread )ആണ്.
ദിവ്യനാഥന്റെ ജീവിതം ഒരു നിരന്തരം എളമപ്പെടുത്തൽ ആയിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്ന നമ്മുടെ നാവ് ആരെയും വേദനിപ്പിക്കാൻ ഉപയോഗപ്പെടുത്തരുത്. മറിച്ച്,അത് നിരന്തരം ദൈവ സ്തുതികൾ ആലപിക്കാനും നന്മ മാത്രം പറയാനും പാകപ്പെടുത്തി എടുക്കണം. നാവിനെ നിയന്ത്രിക്കാതെ പരിപൂർണ്ണ വിശുദ്ധ പ്രാപിക്കാനാവില്ല. ദുഷിച്ച ചിന്തകൾക്ക് വഴങ്ങിക്കൊടുക്കാനുള്ള ആഗ്രഹവും തീരുമാനവും ഉണ്ടാകുമ്പോൾ അവ പാപം ആവുന്നു. പെട്ടെന്നുണ്ടാവുന്ന ഒരു ചിന്ത അതിൽ തന്നെ പാപമല്ല. പാപം വർജിക്കാൻ ദൈവസാന്നിധ്യ സ്മരണ അത്യാവശ്യമാണ് .
ബ്രഹ്മചര്യം എന്ന പുണ്യം കാത്തുസൂക്ഷിക്കാൻ ഏഴു പ്രധാന ഉപാധികൾ ഉണ്ട്.
1. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക
2. അവസരങ്ങൾ ഒഴിവാക്കുക
3.അലസത വെടിയുക
4.പ്രലോഭനങ്ങളെ ഉടനടി മാറ്റുക.
5. തെറ്റിലേക്ക് നയിക്കാൻ സാധ്യതയുള്ള കൂട്ടുകെട്ട് ഒഴിവാക്കുക.
6. പരിത്യാഗത്തിന്റെ അരൂപി വളർത്തുക.
7. കുമ്പസാരക്കാരനോട് പൂർണ്ണതുറവി ഉണ്ടായിരിക്കുക.
പറഞ്ഞ ഉപാധികൾക്ക് പുറമേ അഞ്ചു വഴികൾ കൂടിയുണ്ട്.
1. എളിമ
2.പ്രാർത്ഥന
3.കണ്ണുകളുടെ നിയന്ത്രണം 4.നിയമങ്ങളോടുള്ള വിശ്വസ്തത 5.പരിശുദ്ധ അമ്മയോടുള്ള യഥാർത്ഥ ഭക്തി.
അനുസരണം യഥാർത്ഥത്തിൽ ഒരു ദഹന ബലിയാണ്. അനുസരണം അഭ്യസിക്കണമെങ്കിൽ സത്യസന്ധമായ എളിമ വേണം.