വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.
നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.
നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?
കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും. മത്തായി 7 : 1-5
മനുഷ്യൻ അന്യരെ വിധിക്കുമ്പോൾ തത്തുല്യമായ നീതി തങ്ങൾക്കും ബാധകമാണ് എന്ന തത്വം മുമ്പിൽ കണ്ടുകൊണ്ട് വേണം അങ്ങനെ ചെയ്യാൻ.നിങ്ങളും വിധിക്കപ്പെടും എന്ന പ്രയോഗം വിധിക്കുന്നത് ദൈവം ആണല്ലോ സൂചിപ്പിക്കുക.ദൈവത്തിനു മാത്രമേ കൃത്യമായ നീതിയനുസരിച്ച് വിധിക്കാൻ ആവു.സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയോടെ അവസാനം ഒരു ചെറിയ വിശദീകരണം ഉണ്ട്. അതിൽ യേശു ശിഷ്യന്മാർക്ക് നൽകുന്ന ഒരു മുന്നറിയിപ്പുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കും എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ തെറ്റുകൾ നിങ്ങളോടും ക്ഷമിക്കുകയില്ല (6: 14 -15 ). മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമി ക്കുന്നവരോട് ദൈവനീതിക്ക് ഉപരിയായി കാരുണ്യം കാണിക്കുന്നു. അത് മനുഷ്യന്റെ അവകാശമല്ല. എന്നാൽ ക്ഷമിക്കാത്തവനു ദൈവം നല്കുന്ന ക്ഷമ അനുഭവിക്കാൻ ആവില്ല. മറ്റുള്ളവരെനിർദ്ദയമായി വിധിക്കുന്നവനിൽ കരുണയില്ല. അവന് കരുണ ലഭിക്കുകയില്ല.കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും എന്നാണല്ലോ ആറാമത്തെ സുവിശേഷ ഭാഗ്യത്തിൽ പറഞ്ഞിട്ടുള്ളത് (5: 7 ). മറ്റുള്ളവരെ ശരിയായി വിലയിരുത്തുന്നതിന് മുമ്പ്മനുഷ്യൻ തന്നിലേക്കുതന്നെ തിരയേണ്ടിയിരിക്കുന്നു. കണ്ണിലെ തടിക്കഷണം അതിശയോക്തി ആണ്. അതിശയോക്തി കലർന്ന ഈ ഭാഷ്യം കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ സഹായിക്കുന്നു. യാഥാർത്ഥത്തിലേക്ക് നമ്മെ നയിക്കുന്നു. സ്വന്തം കണ്ണിലെ തടിക്കഷണം ആദ്യം കാണേണ്ടിയിരിക്കുന്നു. ദൈവത്തിനു മുൻപിൽ തന്റെ വലിയ തെറ്റുകളിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ ക്ഷമിക്കുന്ന ദൈവത്തിന്റെ കാരുണ്യം
നമുക്ക് ആവശ്യം ആണെന്ന് ബോധ്യപ്പെടും. അപ്പോൾ മറ്റുള്ളവരുടെ ചെറിയ തെറ്റുകൾ ക്ഷമിക്കാൻ നമ്മൾ ശക്തരാകും. മറ്റുള്ളവരെ വിധിക്കുന്നത് കപടനാട്യം ആണ് യേശു വിലയിരുത്തുന്നു. കൂടുതൽ ഗൗരവമായ വിധിയെ നേരിടേണ്ടിയി രിക്കെ മറ്റുള്ളവരുടെ നേരെ കാർക്കശ്യവും അസഹിഷ്ണുതയും കാണിക്കുന്നതിനെ ആണ് യേശു ഇവിടെ വിമർശിക്കുക. മറ്റുള്ളവരുമായി ഇടപെടുമ്പോൾ യേശുവിന്റെ ശിഷ്യന്മാർ സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും മാതൃകകളായിരിക്കണം.
മുത്തും പന്നികളും
വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം. മത്തായി 7 : 6
ഈ വാചകം അതിനുമുമ്പോ അതിനുശേഷം വരുന്ന വാചകങ്ങളോട് യോജിക്കാതെ ഒറ്റപ്പെട്ടു നിൽക്കുന്നു. നായ്ക്കൾ ചീഞ്ഞ മാംസം ഭക്ഷിക്കുന്ന മൃഗവും പന്നി യഹൂദന്മാർക്ക് ഏറ്റവും വെറുക്കപ്പെട്ട മൃഗവു മാണ്. അവരുടെ മുമ്പിൽ വിശുദ്ധമായ അതോ വിലയേറിയതോ ആയ മുത്തുകൾ ഇട്ടു കൊടുക്കേണ്ട ആവശ്യമില്ല. പഴയനിയമത്തിൽ ലേവിയുടെ പുസ്തകത്തിൽ ദൈവത്തിനു സമർപ്പിച്ച വിശുദ്ധ വസ്തുക്കൾ ഭക്ഷിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അന്യരുംഅശുദ്ധരാക്കപ്പെട്ടവരും അതു ഭക്ഷിക്കാൻ പാടില്ല (ലേവ്യ 22: 1- 16). പരമമായ സത്യങ്ങളും പരിശുദ്ധമായ പ്രബോധനങ്ങളും അത് ഗ്രഹിക്കാൻ കഴിയില്ലാത്തവരുടെ മുമ്പിൽ അവതരിപ്പിക്കേണ്ട ആവശ്യമില്ല . ദൈവം ക്ഷമിക്കുന്നവരോട് മാത്രം ക്ഷമിക്കുന്നവനും കരുണ കാണിക്കുന്നവനോട് മാത്രം കരുണ കാണിക്കുന്നവനും ആകുന്നു. അതിനാൽ തയ്യാറാകാത്തവരെയാകാം നായ്ക്കളോടും പന്നികളോടും ഉപമിക്കുന്നത്