പരീക്ഷണങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാൻ അനുസരണം സിദ്ധൗഷധമാണ്. അനുസരണത്തോടുള്ള വിശ്വസ്തത പരിശുദ്ധ ത്രിത്വത്തെ അതിയായി ആനന്ദിപ്പിക്കുന്നു, പ്രസാദിപ്പിക്കുന്നു. എന്റെയും നിങ്ങളുടെയും ശക്തിക്കതീതമായി ശക്തനായവൻ നമ്മെ പരീക്ഷിക്കുകയില്ല. ഇരുമനസ്സിലാക്കി തരാനാണ് മഹോന്നതൻ നമ്മെ പരീക്ഷിക്കുന്നത് തന്നെ.!
സഹനങ്ങളെ സർവ്വശക്തനോട് വിശ്വസ്തത പാലിക്കുന്നവരെ അവിടുന്ന് തന്റെ കൃപയാൽ പരിപാലിക്കും. കുമ്പസാരക്കാരൻ ആത്മാവിന്റെ വൈദ്യനാണ്. അദ്ദേഹത്തോട് പൂർണ്ണമായ തുറവി വേണം. ആത്മീയ ജീവിതത്തിൽ ചെറിയ കാര്യങ്ങൾ എന്നൊന്നില്ല. അപ്രധാനം എന്ന് തോന്നാവുന്ന കാര്യങ്ങൾ പോലും വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് വഴിതെളിക്കും.
ചെറിയ കാര്യങ്ങളിൽ പരോക്ഷമായ വെളിപ്പെടുത്തലുകളും ഒളിഞ്ഞു കിടക്കും. വിശ്വസിക്കായി ആത്മാർത്ഥമായി പരിശ്രമിക്കുന്നവർക്കാണ് മേൽപ്പറഞ്ഞ അനുഭവങ്ങൾ അധികമായി ഉണ്ടാവുക.
ക്ഷമയും ദയയും വിശുദ്ധിയിൽ വളരാൻ വളരെയേറെ സഹായകമാണ്. ആത്മാവ് കൂടുതൽ ശക്തിപ്പെടും. വിശുദ്ധിയ്ക്കായി യത്നിച്ചു ഫലം നേടാൻ ആഗ്രഹിക്കുന്നവർ കുമ്പസാരം അങ്ങേയറ്റം പ്രയോജനപ്പെടുത്തുക. തുറവിയോടെ, നിഷ്കളങ്കതയോടെ, എളിമയില്ലാത്ത ആത്മാവിനു കുമ്പസാരം വഴി ലഭിക്കേണ്ട പ്രയോജനം ലഭിക്കുകയില്ല. അനുസരണമുള്ളവർക്ക് നല്ല കുമ്പസാരം നടത്താൻ ആവൂ.