“എന്‍െറ ദൈവമേ, അങ്ങയുടെ നേര്‍ക്ക് മുഖമുയര്‍ത്താന്‍ ഞാന്‍ ലജ്ജിക്കുന്നു. എന്തെന്നാല്‍, ഞങ്ങളുടെ തിന്മകള് തലയ്ക്കുമീതേ ഉയര്‍ന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളം എത്തിയിരിക്കുന്നു.
ഞങ്ങള്‍ പിതാക്കന്‍മാരുടെകാലം മുതല്‍ ഇന്നുവരെ വലിയ പാപം ചെയ്തിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നത്തെപ്പോലെ അന്യരാജാക്കന്മാരുടെ കരങ്ങളില്‍, വാളിനും പ്രവാസത്തിനും കവര്‍ച്ചയ്ക്കും വര്‍ധി ച്ചനിന്ദനത്തിനും ഏല്പിക്കപ്പെട്ടു.
ഞങ്ങളില്‍ ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അതിന് അവിടുത്തെ വിശുദ്ധ സ്ഥലത്ത് അഭയസ്ഥാനം നല്‍കുകയും ചെയ്തു ഞങ്ങളുടെദൈവമായ കര്‍ത്താവ് ഞങ്ങളോടു ക്ഷണനേരത്തേക്ക് കരുണ കാണിച്ചിരിക്കുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധനത്തില്‍ ആശ്വാസം തന്നു ഞങ്ങളുടെ കണ്ണുകള്‍ക്കു തിളക്കം കൂട്ടി.
ഞങ്ങള്‍ അടിമകളാണ്, ഞങ്ങളുടെ ദൈവം അടിമത്തത്തില്‍ ഞങ്ങളെ ഉപേക്ഷിച്ചില്ല. പേര്‍ഷ്യാ രാജാക്കന്മാരുടെ മുന്പില് അവിടുന്നു തന്‍െറ അനശ്വരസ്നേഹം ഞങ്ങളോടു കാണിച്ചു. ഞങ്ങളുടെ ദൈവത്തിന്‍െറ ആലയം കേടുപാടുകള്‍ പോക്കി പണിതീര്‍ക്കുന്നതിന് അവര്‍ ഞങ്ങളെ ഉത്തേജിപ്പിക്കുകയും യൂദായിലും ജറുസലെമിലും ഞങ്ങള്‍ക്കു സംരക്ഷണം നല്‍കുകയും ചെയ്തു.”
(എസ്രാ 9 : 6-9)
ജനത്തിന്റെ പാപങ്ങളെ പ്രതിയുള്ള എസ്രായുടെ പ്രാർത്ഥനയാണ്, 9:6-15 വിവരിക്കുന്നത്. (പ്രഥമപുരുഷ ഏകവചന രൂപം-ഞാൻ, എന്റെ) സാവകാശം സമൂഹത്തിന്റെ മുഴുവനും( പ്രഥമപുരുഷ ബഹുവചന രൂപം- ഞങ്ങൾ, ഞങ്ങളുടെ…) പ്രാർത്ഥനയായി രൂപാന്തരപ്പെടുന്നു. പാപം ചെയ്ത ജനത്തോട് തന്നെത്തന്നെ താതാത്മ്യപ്പെടുത്തുന്ന എസ്രായുടെ മനോഭാവം അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യം വെളിപ്പെടുത്തുന്നു(വാ 6:7). ദൈവപരിപാലന ഏറെ ഏറ്റുവാങ്ങിയിട്ടും, ജലത്തിന്റെ പാപപ്രവണതകൾക്ക് തെല്ലും മാറ്റം വന്നിട്ടില്ല എന്ന സത്യമാണ് എസ്രാ പ്രാർത്ഥനയായി ദൈവതിരുമുമ്പിൽ ഏറ്റുപറയുന്നത്(വാ 6:9) തിന്മയുടെ ഫലമായി നശിച്ച ജനത്തിൽ നിന്ന് ദൈവകാരുണ്യത്താൽ അവശേഷിച്ച ജനം പോലും പാപം ചെയ്യുന്നു എന്നതാണ് എസ്രായുടെ വലിയ ദുഃഖം. ഇസ്രായേലിനു അഭയസ്ഥാനവും ജനത്തിനു സന്തോഷവും ദൈവം പ്രദാനം ചെയ്തു. ദൈവകോപത്തിൽ നിന്ന് രക്ഷനേടാൻ മിശ്രവിവാഹങ്ങൾ പൂർണമായും ഉപേക്ഷിക്കണം എന്ന ആഹ്വാനത്തോടെയാണ് എസ്രായുടെ പ്രാർത്ഥന അവസാനിക്കുന്നത്
(വാ 13:15).
ദൈവത്തിന്റെ കൽപ്പനകൾ നിരസിച്ചു അവിടുത്തെ വളരെയധികം ദുഃഖിപ്പിച്ചിട്ടും അവരോട് ക്ഷമിച്ച് തന്റെ അനശ്വര സ്നേഹവും കരുണയും പ്രദർശിപ്പിക്കുന്ന കരുണാമയനായ ദൈവത്തെയാണ് എസ്രാ പുകഴ്ത്തുന്നത്, അവിടുത്തോടാണ് മാപ്പ് ചോദിക്കുന്നത്.