സങ്കീർത്തനം 80 ഇസ്രായേൽ സമൂഹത്തിന്റെ വിലാപ കീർത്തനമാണ്. തങ്ങൾക്കൊരു പുനരുദ്ധാരണം അത്യാവശ്യമാണെന്നത് ഇസ്രായേലിന്റെ ഉറച്ച ബോധ്യമാണ് . ഇസ്രായേലിന്റെ ഇടയനോടാണ് അവർ പ്രാർത്ഥിക്കുന്നത്. കാരണം കർത്താവ് നല്ല ഇടയനാണ്.യോഹന്നാൻ 10: 11 ഈ വസ്തുത വ്യക്തമായി പറയുന്നു. ” ഞാൻ നല്ല ഇടയനാണ് ഇരുപത്തിമൂന്നാം സങ്കീർത്തനവും സുവിദിതം.കര്‍ത്താവാണ് എന്റെ ഇടയന്;എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്ത്തകിടിയില്അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;പ്രശാന്തമായ ജലാശയത്തിലേക്ക്അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്കുന്നു;തന്റെ നാമത്തെപ്രതി നീതിയുടെപാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണതാഴ്വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും,അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.
എന്റെ ശത്രുക്കളുടെ മുന്‍പില്‍അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;എന്റെ ശിരസ്സു തൈലംകൊണ്ട്അഭിഷേകം ചെയ്യുന്നു;എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
അവിടുത്തെനന്‍മയും കരുണയുംജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;കര്‍ത്താവിന്റെ ആലയത്തില്‍ഞാന്‍ എന്നേക്കും വസിക്കും.
സങ്കീര്‍ത്തനങ്ങള്‍ 23 : 1-6
ഇസ്രായേലിന്റെ പിതാക്കന്മാരെ ദൈവം തിന്മകളിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. തന്റെ തൃക്കൈകൾ കൊണ്ട് അവിടുന്ന് ഇസ്രായേലിനെ രക്ഷിച്ചിട്ടുണ്ട് ; ശക്തിപ്പെടുത്തിയിട്ടുണ്ട്. തന്റെ ജനത്തെ ആട്ടിൻപറ്റത്തെപ്പോലെ അവിടുന്ന് നയിച്ചിട്ടുണ്ട്. അവിടുന്ന് ഉറങ്ങാതെ തന്നെ ജനത്തെ പരിപാലിക്കുന്നു. ഈജിപ്തിൽ ആയിരുന്ന ഇസ്രായേലിനെയാണ് ജോസഫ് സൂചിപ്പിക്കുക. (സങ്കീ 80:8). സൈന്യ കളുടെ ദൈവമായ കർത്താവാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത് ;പ്രകാശിക്കുന്നത്.
പരാജിതരായ എഫ്രായിം, ബെഞ്ചമിൻ, മനാസ്സെ ഗോത്രങ്ങൾക്ക് ഇപ്പോൾ അത്യാവശ്യം ആയിരിക്കുന്നത് കർത്താവ് അവരുടെ മുമ്പിൽ സാഹസികമായി പ്രത്യക്ഷപ്പെടണം എന്നതാണ്. അത് അവർക്ക് സഹായവും രക്ഷയും നൽകും.
ഇസ്രായേലിന്റെ മുഴുവൻ പുനരുദ്ധാരണത്തിന് വേണ്ടിയാണ് 80:3ൽ പ്രാർത്ഥിക്കുന്നത്. കർത്താവിന്റെ പ്രകാശിക്കുന്ന മുഖം അവിടുത്തെ അനുഗ്രഹത്തിന്റെയും കടാക്ഷത്തിന്റെയും അടയാളമാണ്. അയക്കാർക്ക് എല്ലാം ഇസ്രായേൽ ഇപ്പോൾ പരിഹാസപാത്രം ആയിരിക്കുകയാണ്. കാരണം അത് അത്രയേറെ ദുർബലമാണ്. അതുകൊണ്ട് കർത്താവ് ഇടപെട്ട് അതിനെ പുനരുദ്ധരിക്കണം.
ദൈവത്തിന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഭാഗമായി അവിടുന്ന് ഒരു മുന്തിരിവള്ളി (ഇസ്രായേൽ) ഈജിപ്തിൽ നിന്ന് കൊണ്ടുവന്നു. ജനതകളെ എല്ലാം പുറത്താക്കി കാനാൻ ദേശത്ത് അത് നട്ടുവളർത്തി. അത് അവിടെ മുഴുവനിലും വ്യാപിച്ചു. ദാവീദിന്റെ കാലത്ത് സംജാതമായ വിശാല ഇസ്രായേൽ ആണ് ഇവിടെ വിവക്ഷ.
എന്നാൽ തുടർന്ന് ശത്രുക്കൾ ഇസ്രായേനെ നശിപ്പിച്ചു ചിഹ്നഭിന്ന മാക്കിയിരിക്കുന്നു. അതുകൊണ്ട് കർത്താവ് കാരുണ്യപൂർവ്വം ഇസ്രായേലിനെ സന്ദർശിക്കണം. അതിനെ പുനരുദ്ധരിക്കണം.
ഇന്നത്തെ ഇസ്രായേൽ ഞാനും നിങ്ങളും ആണ്. നമ്മൾ ഇന്ന് തകർച്ചയിലാണ്. എവിടെയും തിന്മതാണ്ഡവ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു. ദൈവം തന്നെ നമുക്കുവേണ്ടി യുദ്ധം ചെയ്തെങ്കിലേ പ്രശ്നപരിഹാരം ഉണ്ടാവൂ. നാം നിരാശപ്പെടേണ്ടതില്ല. അനുതപ്പിച്ചു പ്രാർത്ഥിക്കാൻ നമുക്ക് ഹൃദയം ഉണ്ടെങ്കിൽ, കേൾക്കുവാൻ നമ്മുടെ നല്ല ദൈവത്തിന് ചെവിയും ഉണ്ട്. കർത്താവ് നല്ല ഇടയൻ ആണെന്ന് കാരുണ്യവാനും കൃപാനിധിയും ആണെന്ന് നമുക്ക് ഓർക്കാം. അത്ഭുതങ്ങൾ നിറഞ്ഞ നിൽക്കുന്ന ദൈവം ചരിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. കരഞ്ഞു പ്രാർത്ഥിക്കുക. അവിടുന്ന് നമ്മെ പുനരുദ്ധരികുക തന്നെ ചെയ്യും.