പഴയനിയമത്തിൽ അറുനൂറിലധികം നിയമങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. ഇവ സർവംസ്പർശിയാണ്. ലേവ്യ 19 അവതരിപ്പിക്കുന്ന നിയമങ്ങൾ സവിശേഷ ശ്രദ്ധ ആകര്ഷിക്കുന്നവയാണ്. They are filled with milk of human kindness. നിയമങ്ങൾ അവതരിപ്പിക്കുന്നതിനു മുൻപ് കർത്താവു മോശയോട് അരുളിച്ചെയ്യുന്നു. ‘ഇസ്രായേൽ ജനത്തോടു പറയുക നിങ്ങൾ വിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാണ്.’
സീനായ് മലയിൽ ദൈവം മോശയ്ക്കു നൽകിയ കല്പനകളിൽ മൂന്നും നാലും ഇവിടെ ഒന്നാമതായി അവതരിപ്പിച്ചിരിക്കുന്നു. ‘മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയും എന്റെ സാബത് ആചരിക്കുകയുംവേണം.’ തുടർന്ന് ഒന്നാമത്തെ കൽപ്പനയും ആവർത്തിച്ചിരുന്നു. ‘ഞാനാണ് നിങ്ങളുടെ ദൈവമായ കർത്താവു. വിഗ്രഹങ്ങളെ ആരാധിക്കുകയോ ദേവന്മാരുടെ വിഗ്രഹങ്ങൾ വാർത്തെടുക്കുകയോ ചെയ്യരുതെ.’
നിങ്ങൾ ധാന്യം കൊയ്യുമ്പോൾ വയലിൽ അതിർത്തി തീർത്തു കൊയ്തെടുക്കരുത്. കൊയ്ത്തിനു ശേഷം നിങ്ങൾ കാല പെറുക്കരുത്. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീർത്തു പരിക്കരുത്. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയും അരുത്. പാവങ്ങൾക്കും പരദേശികൾക്കുമായി അത് നീക്കിവയ്ക്കുക.
മോഷ്ട്ടിക്കുകയോ വഞ്ചിക്കുകയോ അരുത്. പരസ്പരം വ്യാജം പറയരുത്. കള്ളസത്യം ചെയ്യരുത്. നിങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്. നിങ്ങളുടെ അയൽക്കാരെ മര്ദിക്കുകയോ കൊള്ളയടിക്കുകയോ അരുത്.വേലക്കാരന് കൂലികൊടുക്കാൻ പിറ്റേന്ന് രാവിലെവരെ കാത്തിരിക്കരുത്. ചെകിടരെ ശപിക്കുകയോ കുരുടന്റെ വഴിയിൽ തടസ്സം വയ്ക്കുകയോ അരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക.
അനീതിയായി ആരെയും വിധിക്കരുത്. ഏഷണിപറഞ്ഞു നടക്കുകയോ, അയൽക്കാരന്റെ ജീവനെ അപകടത്തിലാക്കുകയോ അരുത്. സഹോദരനെ (ആരെയും) വെറുക്കരുത്. തെറ്റുതിരുത്തി കൊടുക്കണം. എന്നാൽ പകയോ പ്രതികാരമോ പാടില്ല. നിന്നെപോലെത്തനെ നിന്റ അയൽക്കാരനെയും സ്നേഹിക്കുക (ലേവ്യ 19:1-18.