മിശിഹാ തമ്പുരാന്റെ ഉയിർപ്പാണ് ക്രൈസ്തവിശ്വാസത്തിന്റെ അടിത്തറ. പൗലോസ് തറപ്പിച്ചു പറയുന്നു :” ക്രിസ്തു ഉയർപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. ക്രിസ്തു ഉയിർത്തു, അവിടുന്നിൽ വിശ്വസിക്കുന്നവരും ഉയിർക്കും എന്ന് ഉറപ്പാണ് ക്രൈസ്തവിശ്വാസത്തിന് അർത്ഥം നൽകുന്നത്.(1കൊറീ 15:12-34).
ഉയിർപ്പില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് ശ്ലീഹാപ്രാരംഭഭാഗത്ത് പ്രതിപാദിക്കുക. മിശിഹാ ഉയിർപ്പിക്കപ്പെട്ടു എന്നാണ് മരിച്ചവരുടെ ഉയിർപ്പ് ഉണ്ടെന്നതിന്റെ ഉറപ്പ്. ദിവ്യനാഥന്റെ ഉയിർപ്പ് ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ ഏറ്റവും വലിയ അടയാളവും തെളിവുമാണ്. ക്രിസ്തുവിൽ ഉള്ളവർക്ക് അത് (അവിടുത്തെ ഉയിർപ്പ് )തങ്ങളുടെ ഉയർപ്പിന്റെയും ഉറപ്പു നൽകുന്നു.
ഉയർപ്പിന്റെ പ്രത്യാശ ഇല്ലെങ്കിൽ ക്രിസ്തീയ സന്ദേശം തന്നെ നിരർത്ഥകമാകുന്നു. ഉയിർപ്പ് നിഷേധിക്കുന്നവർ ക്രൈസ്തവിശ്വാസവും പ്രത്യാശയും നിഷേധിക്കുന്നു. ഈ നിഷേധത്തിന്റെ പ്രത്യാഘാതങ്ങൾ ഏറെ ദൂര വ്യാപകമാണ്. പൗലോസ് അവയെ അക്കമിട്ട് നിരത്തുന്നു.
അവ
(1) അപ്പോസ്തോലന്മാരുടെ പ്രസംഗം വ്യാർത്ഥമാകുന്നു. (1 കൊറീ.15:12)ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ?
1 കോറിന്തോസ് 15 : 12.
(2) ക്രിസ്തുശിഷ്യരുടെ വിശ്വാസം അർത്ഥ ശൂന്യമാകുന്നു ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം.
1 കോറിന്തോസ് 15 : 14
(3) അപ്പോസ്തോലന്മാർ ദൈവത്തിനു വേണ്ടി കപട സാക്ഷ്യം വഹിക്കുന്നവരായി തീരുന്നു.
മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യ പ്പെടുത്തി. മരിച്ചവര്‍യഥാര്‍ഥത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ദൈവം ക്രിസ്തുവിനെയും ഉയിര്‍പ്പിച്ചിട്ടില്ല.
1 കോറിന്തോസ് 15 : 15
(4) വിശ്വാസികൾ ഇപ്പോഴും പാപത്തിൽ തുടരുന്നു.
ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫല മാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു.
1 കോറിന്തോസ് 15 : 17
(5)ക്രിസ്തുവിൽ നിദ്ര പ്രാപിച്ചവർ നശിച്ചു പോയിരിക്കുന്നു.
ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവര്‍ നശിച്ചുപോവുകയും ചെയ്തിരിക്കുന്നു.
1 കോറിന്തോസ് 15 : 18
(6) അപ്പോസ്തോലന്മാരും ക്രിസ്തുവിശ്വാസികളും മറ്റെല്ലാവരെയുംകാൾ നിർഭാഗ്യരായിതീരുന്നു.
ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള് എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്.
1 കോറിന്തോസ് 15 : 19.
ഉയിർപ്പില്ല എന്ന് കരുതുന്നവർക്ക് ക്രൈസ്തവിശ്വാസം ശൂന്യവും നിരർത്ഥകവുമാകുന്നു.
എന്നാല്‍, നിദ്രപ്രാപിച്ചഎല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.
1 കോറിന്തോസ് 15 : 20.