കൊടുംകാറ്റിനെ ശാന്തമാക്കുന്നു

0 20

“യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുംകാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു അവനെ ഉണർത്തി അപേക്ഷിച്ചു കർത്താവെ രക്ഷിക്കണമേ, ഞങ്ങൾ ഇതാ നശിക്കുന്നു. അവൻ പറഞ്ഞു അല്പവിശ്വാസികളെ നിങ്ങളെന്തിന് ഭയപ്പെടുന്നു? അവൻ എഴുനേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചു. വലിയ ശാന്തതയുണ്ടായി. അവർ ആശ്ചര്യപ്പെട്ടു പറഞ്ഞു, ഇവൻ ആര്?  കാറ്റും കടലും പോലും  ഇവനെ അനുസരിക്കുന്നുവലോ? (മത്താ 8:23-27) (മാർകോ. 4:35-41, ലുക്കാ 3:22-25)

കടുകുമണിയുടെ ഉപമ അരുളിച്ചെയ്ത ദിവസം സായാഹ്നമായപ്പോൾ, ഈശോ ശിഷ്യരോട് പറഞ്ഞു: നമുക്ക് അക്കരയ്ക്കു പോകാം. അവർ ജനക്കൂട്ടത്തെ വിട്ടു ഈശോ ഇരുന്നു ജനങ്ങളോട് സംസാരിച്ച വളത്തിൽത്തന്നെ അവിടുത്തെ അക്കരയ്ക്കു കൊണ്ടുപോയി. ക്ഷീണിതനായ ഈശോ അമരത്തു തലയിണ വച്ച് ഉറങ്ങുകയായിരുന്നു. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. അപ്പോൾ ഒരു വലിയ കൊടുംകാറ്റുണ്ടായി. തിരമാലകൾ വെള്ളത്തിലേക്ക് ആഞ്ഞടിച്ചു കയറിക്കൊണ്ടിരുന്നു. ശിഷ്യന്മാർ ഭയന്നു വിറയ്ക്കുകയായി. അവർ ഈശോയെ വിളിച്ചുണർത്തി പറയുന്നു: ‘ഗുരോ ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അത് ഗൗനിക്കുന്നില്ലേ.” ഈശോ ഉണർന്നു കാറ്റിനെ ശാസിച്ചുകൊണ്ടു കടലിനോടു കല്പിച്ചു “അടങ്ങുക ശാന്തമാകുക” കടൽ പഞ്ചപുച്ഛമടക്കി പ്രശാന്തമായി.

സൃഷ്ടപ്രപഞ്ചം മുഴുവൻ ഒറ്റവാക്കാൽ സൃഷ്ടിച്ചവൻ കൂടെ ഉണ്ടായിരുന്നിട്ടും എന്തെ ആ ശിഷ്യർ ഭയപ്പെട്ടു? കാരണം ഈശോതന്നെ ഒരു ചോദ്യരൂപേണ വ്യക്തമാക്കുന്നു. “നിങ്ങൾ ഭയപെടുന്നതെന്തു? നിങ്ങള്ക്ക് വിശ്വസമില്ലേ? 

ഈ നോമ്പുകാലം നമുക്ക് വിശ്വാസത്തിൽ ആഴപ്പെടാനുള്ള അവസരമാവട്ടെ.