നിങ്ങൾ ഈശോയുടെ സ്വന്തമാണ്. ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വളർന്നു വിശുദ്ധിയുടെ ജീവിതം നിങ്ങൾ നയിക്കണം എന്നതാണ് അവിടുത്തെ ആഗ്രഹം. ഇവിടെയാണു നിങ്ങൾ ഈശോയെ അനുകരിക്കേണ്ടത്. ഈശോയെ അനുകരിക്കാൻ നമ്മെ പരിശീലിപ്പിക്കുന്നതിന് പരിശുദ്ധ അമ്മയെയും അമ്മയുടെ വിരക്ത ഭർത്താവായ യൗസേപ്പിനെയുംകാൾ യോഗ്യതയുള്ള മറ്റാരുമില്ല. നാം നമ്മെ തന്നെ അവർക്ക് പ്രതിഷ്ഠിക്കുമ്പോൾ അവർ നമ്മെ കുറ്റമറ്റതും പരിപൂർണമായ വിധത്തിൽ പരിശീലിപ്പിക്കും. നാം അവരെ സ്നേഹിക്കുകയും അവർക്ക് സദൃശ്യരാവണമെന്നും ഈശോ അത്യധികം ആഗ്രഹിക്കുന്നു. ഈശോ അപ്പോൾ സകലവിധ നന്മകളും നൽകി നമ്മെ അനുഗ്രഹിക്കും.
നമ്മൾ നമ്മെത്തന്നെ യൗസേപ്പിതാവിനു പ്രതിഷ്ഠിക്കുമ്പോൾ ഈശോയും മാതാവും ഏറ്റവുമധികം ആനന്ദിക്കും. മരിയൻ പ്രതിഷ്ഠയുടെ ഏറ്റം ഉദാത്തമായ മാതൃക വിശുദ്ധ യൗസേപ്പിതാവ് തന്നെയാണ്. അദ്ദേഹം കർമ്മ കുസുമത്തെ തന്റെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിച്ചതാണ്. അദ്ദേഹം ചെയ്തതെല്ലാം ഈശോയ്ക്കും അവിടുത്തെ അമ്മയ്ക്കും വേണ്ടിയാണ്; അവർക്കു വേണ്ടി ജീവിച്ചു, മരിച്ചു . അവരെ ഏറ്റവുമധികം കരുതി സ്നേഹിച്ചതും അദ്ദേഹം തന്നെ. ഈ നീതിമാനു ഭാര്യ എന്ന നിലയിൽ, തിരുക്കുടുംബത്തിന്റെ നാഥൻ എന്ന നിലയിൽ അമ്മയും പ്രതിഷ്ഠിച്ചിരുന്നു. ഈശോയും അവിടുത്തെ തിരുമാതാവിനെയും സ്നേഹിക്കുന്നവരൊക്കെ ഈ നിഷ്കളങ്കന് സ്വയം പ്രതിഷ്ഠിച്ച് അനുകരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
ക്രൈസ്തവർ കൗദാശിക ജീവിതത്തിന് പുറമേ ദൈവത്തിന്റെ പത്തുകല്പനകളും തിരുസഭയുടെ കല്പനകളും കൃത്യമായി പാലിക്കണം. കൂടാതെ അവർ മൂന്ന് പ്രതിഷ്ഠകളും നടത്തണം. ഈശോ (ദൈവം) യുടെ തിരുഹൃദയത്തിന്, അവിടുത്തെ മാതാവിന്റെ വിമലഹൃദയത്തിന്, ഒപ്പം തന്റെ ആത്മീയ പിതാവിന്.
” നസ്രത്തിലെ തച്ചൻ” യൗസേപ്പിന്റെ മകനാണ് താനെന്ന് അഭിമാനത്തോടെയാണ് ഈശോ ജറുസലേം ദൈവാലയത്തിലെ പണ്ഡിതർക്ക് വെളിപ്പെടുത്തിയത്.
ഈ പിതാവിന് സ്വയം പ്രതിഷ്ഠിച്ച് അദ്ദേഹത്തെ ആത്മാർത്ഥമായി അനുകരിക്കാൻ പരിശ്രമിക്കുന്നവർ പരിശുദ്ധ അമ്മയെയും വിശുദ്ധ കുർബാനയുടെ രക്ഷാകര രഹസ്യത്തെയും കണ്ടെത്തും. അമ്മയാണ് ആദ്യത്തെ സക്രാരി. എല്ലാവരെയും പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക് നയിക്കാനുള്ള യജ്ഞത്തിലാണ് യൗസേപ്പിതാവ്. ഈശോയുടെ ധീരയോദ്ധാക്കൾ ആകാൻ സന്നദ്ധതയുള്ളവരെയാണ് അദ്ദേഹം തേടുന്നത്. ഈശോയുടെയും മറിയത്തിന്റെയും കത്തോലിക്കാ വിശ്വാസത്തിന്റെയും സംരക്ഷകരും സ്നേഹമുള്ള പ്രതിരോധകരുമായി അവരെ വളർത്താൻ അദ്ദേഹം അതിയായി ആഗ്രഹിക്കുന്നു. കുഞ്ഞുങ്ങളെയും, സ്ത്രീ പുരുഷന്മാരെയും, പുരോഹിതരെയും,സന്യാസിനികളെയും മറ്റുള്ളവരെ സ്വർഗ്ഗത്തിലേക്ക് നയിക്കുവാനായി അദ്ദേഹം മൗനമായി ആഹ്വാനം ചെയ്യുന്നു. നിത്യജീവന്റെ ഉറവ യിലേക്ക് അദ്ദേഹം വർധിച്ച തീഷ്ണതയോടെ നയിക്കുന്നു. അദ്ദേഹത്തെ അനുകരിക്കുന്ന അതിശക്തരായ ആളുകളെയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
” മറിയത്തിന്റെ കുടക്കീഴിൽ അണിനിരക്കുന്ന ആത്മാക്കൾക്ക് സവിശേഷ സംരക്ഷണത്തോടുകൂടിയ ഉപകാരങ്ങൾ വിശുദ്ധ യൗസേപ്പിതാവ് എപ്പോഴും ചെയ്യുന്നു ” വി. മറിയം മഗ്ദലെൻ.
“പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും ഒരുമിച്ച് മാധ്യസ്ഥ്യം വഹിക്കുമ്പോൾ അത് അങ്ങേയറ്റം ശക്തിയും അതിശക്തമാവുന്നു”
ആൻഡ്രെ ബസെറ്റ്.
പ്രതിഷ്ഠ
ദൈവസ്നേഹത്തിലും പര സ്നേഹത്തിലും വളർന്നു വിശുദ്ധിയുടെ ജീവിതം ഞാൻ നയിക്കണമെന്ന് ദിവ്യഈശോയുടെ വലിയ ആഗ്രഹം പ്രാവർത്തികമാക്കുന്നതിൽ എന്നെ സഹായിക്കാൻ സന്മനസ്സുള്ള സ്നേഹനിധിയായ യൗസേപ്പിതാവേ, ഞാൻ എന്നെത്തന്നെ ഇതാ, അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. എന്നെ കുറ്റമറ്റ വിധം പരിശീലിപ്പിക്കാൻ അങ്ങയുടെ കന്യകയായ മണവാട്ടിയെപ്പോലെ അങ്ങേയ്ക്കും എളുപ്പമാണ് . ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങേയ്ക്ക് സദൃശ്യനാകാൻ ആഗ്രഹിക്കുന്നു. സകല വിധ നന്മകളും നൽകി എന്നെ അനുഗ്രഹിക്കാൻ അങ്ങേയ്ക്കുള്ള എന്റെ സമർപ്പണം ഈശോയ്ക്ക് ഒരു കാരണമായി ഈശോ കണക്കാക്കും. ഈശോയും മാതാവും ഏറ്റവുമധികം ആനന്ദിക്കുകയും ചെയ്യും. അവർക്കിരുവർക്കും അങ്ങ് സ്വയം സമർപ്പിച്ചിരുന്നല്ലോ. അവർക്കു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത അങ്ങ് എനിക്കും സഹായമായിരിക്കണമേ!
ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുവാനും കൗദാശിക ജീവിതം നയിക്കുവാനും പ്രാർത്ഥനയിൽ സ്ഥിരതയുള്ളവനാകുവാനും എല്ലാറ്റിലും ദൈവേഷ്ടം നിറവേറ്റാനും പിതാവേ, എന്നെ അനുഗ്രഹിക്കേണമേ!
ഈശോയുടെ തിരുഹൃദയത്തിനും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനും അങ്ങേയ്ക്കും പ്രതിഷ്ഠിച്ചു പുണ്യ ജീവിതം നയിക്കാൻ പ്രാപ്തനാക്കണമേ! ആമേൻ
ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.