നീ ഒരിക്കിലും തനിച്ചല്ല

ദൈവസാന്നിധ്യാനുഭവത്തിൽ  ഭക്താത്മാക്കൾ ഉറപ്പിക്കപ്പെടുന്നു. ഇതാണ് അവരുടെ ശക്തമായ അടിത്തറ. തിന്മയ്‌ക്കെതിരായ ആത്മീയ സമരത്തിൽ അവർക്കു ബലം പകരുന്നത് ദൈവസാനിധ്യനുഭവമാണ്.
വി. ക്ലാര ഒരിക്കൽ ഈശോയുടെ അതികഠോരമായ പീഡാനുഭവത്തെ ഓർത്തു, കരഞ്ഞു പ്രാര്ഥിക്കുകയായിരുന്നു. പെട്ടെന്ന് പിശാച് അവളോട് പറഞ്ഞു: “നീ എന്തിനാണ് ഇങ്ങനെ കരയുന്നതു? നീ ധാരാളം കരഞ്ഞിട്ടുള്ളതല്ലെ? ഇപ്രകാരം കരഞ്ഞു കരഞ്ഞു എന്തിനു നിന്റെ സൗന്ദര്യവും സുഖജീവിതവും നശിപ്പിക്കുന്നു?” ഇങ്ങനെയായിരുന്നു ക്ലാരയുടെ അതിശക്തമായ മറുപടി: “എന്റെ രക്ഷകനും നാഥനുമായി ഈശോ സദാസമയവും എന്നോടുകൂടെയുണ്ട്. അവിടുന്ന് എന്റെ കണ്ണീരൊപ്പും. എന്നെ ആശ്വസിപ്പിക്കും. സാത്താനെ നീ ദൂരെ പോകുക.” സത്വരം സാത്താൻ ഓടിമറഞ്ഞു. മറ്റൊരുഅവസരത്തിൽ കപ്പേളയിലെ കുരിശുരൂപം തന്നെ സൂക്ഷിച്ചുനോക്കുന്നതായി ക്ലാരയ്ക്കു തോന്നി; ഇങ്ങനെ ഒരു സ്വരവും അവൾ കേട്ടു: “നീ ഒരിക്കിലും തനിച്ചല്ല. സർവശക്തനായ ഞാൻ നിന്നോടൊപ്പമുണ്ട്.”
ആത്മാവിന്റെ സുനിശ്ചിതമായ ശക്തിയാണ് ദൈവം കൂടെയുണ്ട് എന്ന ബോധ്യം, ഉറപ്പു. അത് ഇല്ലാത്ത മനുഷ്യൻ ആത്മീയയാത്രയിൽ തളർന്നടിഞ്ഞുപോകുമെന്നത് സംശയാതീതമായ കാര്യമാണ്.