ആരാണ് കൂടുതൽ സന്തോഷവാൻ?

ഗോണ്സാഗ കുടുംബത്തിൽ ഒരു അസാധാരണ പൊതുസമ്മേളനം! മൂത്ത മകൻ അലോഷ്യസ് ഇങ്ങനെ പ്രസ്താവിച്ചു: “മാർക്വിസ് ഫെർഡിനൻഡോയുടെയും ഡോണ മർത്തയുടെയും മൂത്തമകനായ ഞാൻ അലോഷ്യസ് ഗോണ്സാഗ തലമുറയായി കൈമാറിവരുന്ന മാന്തുവായിലെ മാടമ്പി സ്ഥാനവും കാസ്റ്റിഗ്ലിയോൺ കൊട്ടാരത്തിന്റെ പേരിലുള്ള സകലവിധ സ്ഥാവകാജംഗമ വസ്തുക്കളും പൂര്ണമനസോടും പൂര്ണസന്തോഷത്തോടും കൂടെ എന്റെ സഹോദരനായ റുഡോൾഫിനു കൈമാറുന്നു. ഇന്ന് മുതൽ പ്രസ്തുത പദവിയിലും സമ്പത്തിലും യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല.” അനന്തരം അടുത്ത് നിന്നിരുന്ന സഹോദരൻ റുഡോൾഫിനോട് ഇങ്ങനെ ചോദിച്ചു: “സഹോദര, ഞാനോ നീയോ, ആരാണ് കൂടുതൽ സന്തോഷവാൻ?” അനുജന്റെ മറുപടിക്കു കാത്തുനിൽക്കാതെ അലോഷ്യസ് തന്നെ ഉത്തരവും പറഞ്ഞു: “തീർച്ചയായും ഞാൻ തന്നെ.”
സമ്പൂർണമായ പരിത്യാഗം, ആത്മപരിത്യാഗമാണ് ആത്മീയാനന്ദത്തിലേക്കുള്ള രാജപാത.