വെള്ളം തളിക്കുന്ന രക്തസാക്ഷികൾ

സഭയൊരു തരു
തളിരിലകളും ഫലങ്ങളുമുള്ളൊരു തരു
സഭയാം തരുതൻ ഇലകൾ നാം.
തരുതൻ വേരിൽ നിന്ന് നാം
ശക്തിയാര്ജിച്ചു
പൂക്കുന്നു തളിർക്കുന്നു കായ്ക്കുന്നു.


സഭാതരുവിനെ ജീവജാലത്താൽ
പരിപോഷിപ്പിച്ചത് മിശിഹായാല്ലോ
സഭ തൻ ശക്തികേന്ദ്രം മിശിഹാ.
ഫലങ്ങൾ പ്രതീക്ഷിച്ചു
താതൻ തൻ പ്രിയ തരു
വെട്ടിയൊരുക്കി ക്രമപ്പെടുത്തീടുന്നു.


ആത്മത്യാഗം ചെയ്ത രക്തസാക്ഷികൾ
തരുതൻ ഫലങ്ങൾ, അവരോ
തോട്ടക്കാരനാം മിശിഹായിക്കു ആനന്ദമേകുന്നു.
അതിനാൽ അവൻ വീണ്ടും
അനുഗ്രഹങ്ങളാം ജീവജാലത്താൽ
സഭയെ പരിപാലിച്ചീടുന്നു.


അങ്ങനെ രക്തസാക്ഷികൾ തൻ
ചുടുനിണത്താൽ
സഭ വളർച്ച പ്രാപിച്ചിടുന്നു.


Blesson Vattakalam
1st Year, Minor Seminary