ഒന്നും നിന്നെ അസ്വസ്ഥപ്പെടുത്താതിരിക്കട്ടെ

എന്റെ കുഞ്ഞേ എന്നോട് ഐക്യപ്പെട്ടിരിക്കാൻ വളരെയധികം പേർ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ നിനക്കാണ് ഈ കൃപ അനുവദിച്ചു തന്നിട്ടുള്ളത്. ഇക്കാരണത്താൽ, ഇനിയും വളരെയധികം കൃപകൾ നിനക്കായി ഞാൻ നേടിയെടുത്തിട്ടുണ്ട്. കൂടുതൽ കൃപകൾ സമ്പാദിച്ചുകൊണ്ടിരിക്കുകയുമാണ്. തലമുറ തലമുറ എന്റെ അത്ഭുതങ്ങൾ സംസാരവിഷയമാകുന്നതിനു വേണ്ടിയാണിത്. തുടർന്നും അതിതീക്ഷ്ണമായി പ്രാർത്ഥിക്കുക.


ഒന്നും നിന്നെ അസ്വസ്ഥപ്പെടുത്താതിരിക്കട്ടെ, നിന്റെ ദുര്ബലതകൾ പോലും.
ഇത്രമാത്രം പ്രത്യുത്തരം മറ്റൊരാത്മാവിനോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ഞാൻ നിന്നെ തളികളയുമെന്നു നിനക്കെങ്ങനെ ചിന്തിക്കാൻ കഴിയും? നിന്റെ വിഷമങ്ങളിൽ നിന്നെ സുഖപ്പെടുത്തുന്നത് ഞാനായിരിക്കട്ടെ. എന്റെ മകനിലേക്കു ഞാൻ നിന്നെ നയിക്കുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുക. മറ്റുവഴികൾ കാലതാമസം വരുത്തും.
നിത്യമായ കാര്യങ്ങൾക്കായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയുക. ബാക്കിയുള്ളതെല്ലാം മാറ്റിവയ്ക്കുക.


എന്റെ മകനോട് സ്നേഹമുള്ളവരായിരിക്കണമെന്നാണ് മിക്കവരുടെയും ആഗ്രഹം. എന്നാൽ, എന്തെങ്കിലും അത്യാപത് അവരുടെമേൽ നിപതിക്കുമ്പോൾ അവർ വളരെയേറെ വഴിവിട്ടുപോകുന്നു. ഇത് അങ്ങേയറ്റം സങ്കടകരമാണ്. അവർ ക്ഷമയുള്ളവരാണെങ്കിൽ എത്രയധികം സ്നേഹിക്കപെടുമായിരുന്നുവെന്നു അവർ അറിഞ്ഞിരുന്നെങ്കിൽ !