വി. ഹെഡ്‌വിഗ് (1174-1243)

Fr Joseph Vattakalam
1 Min Read
കറിന്ത്യയിലെ നാടുവാഴിയായ ബെർട്രോൾഡ് തൃതീയന്റെ മകളാണ് ഹെഡ്‌വിഗ്. ‘അമ്മ ആഗ്നസിന്റെ സന്മാതൃക കുട്ടിയെ വളരെ സ്വാധീനിച്ചു. ലുഡ്‌സിങ്കൻ ആശ്രമത്തിലായിരുന്നു അവളുടെ വിദ്യാഭ്യാസം. പന്ത്രണ്ടാമത്തെ വയസ്സിൽ സൈലേഷ്യ പ്രഭുവായിരുന്ന ഹെൻറിയെ ഹെഡ്‌വിഗ് വിവാഹം കഴിച്ചു. വിവാഹാനന്തരം ദൈവത്തോടും ഭർത്താവോടും മക്കളോടും കുടുംബത്തോടുമുള്ള ചുമതലകൾ യഥോചിതം നിർവഹിച്ചുപോന്നു. 6 മക്കൾ ജനിച്ച ശേഷം അവിവാഹിതരെപോലെ ജീവിക്കാൻ ഭർത്താവിനെകൊണ്ട് സമ്മതിപ്പിച്ചു. പ്രഭു വിശ്വസ്‌തപൂർവം വാഗ്ദാനം നിറവേറ്റി; സ്വര്ണാഭരണങ്ങളോ രാജകീയ വസ്ത്രങ്ങളോ പിന്നീട് അദ്ദേഹം ധരിച്ചിട്ടില്ല.
ട്രെബിനിത്സ്സിൽ ഭർത്താവിന്റെ സഹായത്തോടെ 1000 പേർക്ക് താമസിക്കാവുന്ന ഒരു സിസ്റേഴ്സിയൻ ആശ്രമം പ്രഭ്വി പണിയിച്ചു. ദരിദ്ര യുവതികളെയും അവിടെ താമസിപ്പിച്ചു വിവാഹത്തിനോ സന്യാസത്തിനോ ഒരുക്കിയിരുന്നു. 16 കൊല്ലം വേണ്ടിവന്നു ആശ്രമപണി തീർക്കാൻ.
ഏതൊരു കന്യാസ്ത്രിയുടെയും ജീവിതത്തെ വെല്ലുന്നതായിരുന്നി പ്രഭ്വിയുടെ ജീവിതം. ക്രിസ്തുവിനെയും അപ്പസ്തോലന്മാരുടെയും ഓർമ്മക്കായി പതിമൂന്നുപേർക്കു ദിനംപ്രതി സ്വകരങ്ങൾ കൊണ്ട് ഭക്ഷണം വിളമ്പി കൊടുത്തിരുന്നു. ഭർത്താവിൽനിന്നും പിരിഞ്ഞശേഷം ചാരനിറത്തിലുള്ള വിനീത വസ്ത്രമാണ് പ്രഭ്വി  ധരിച്ചിരുന്നത്. 40 വര്ഷം മാംസം ഭക്ഷിച്ചിട്ടില്ല. ബുധനാഴ്ചയും വെളിയാഴ്ചയും റൊട്ടിയും വെള്ളവും മാത്രമാണ് കഴിച്ചിരുന്നത്. ഇടയ്ക്കിടയ്ക്ക് ട്രെബിനിറ്റസ് ആശ്രമത്തിൽപോയി താമസിക്കുമായിരുന്നു. 1241 ൽ റ്റാർട്ടർസായി നടത്തിയ യുദ്ധത്തിൽ ഹെൻറി വധിക്കപ്പെട്ടു. പിന്നീട് ഹെഡ്‌വിഗ് ആശ്രമത്തിൽ തന്നെ താമസമാക്കി. 1243 ഒക്ടോബര് പതിനഞ്ചാം തീയതി പ്രഭ്വി  അഥവാ സന്യാസിനി ദിവംഗതയായി. ഒരു കന്യാസ്ത്രിയാകാനുള്ള ആഗ്രഹം ബലിചെയ്തത് സ്വന്തം വസ്തുവകകൾ കൈകാര്യം ചെയ്തു ദരിദ്രരെ സഹായിക്കാനാണ്.
Share This Article
error: Content is protected !!