വി. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ

Fr Joseph Vattakalam
1 Min Read

എന്റെ സെക്രട്ടറീ എഴുതുക; നീതിമാന്മാരോട് എന്നതിനേക്കാൾ ഞാൻ പാപികളോട് കൂടുതൽ കാരുണ്യം പ്രദർശിപ്പിക്കും. അവർക്കുവേണ്ടിയാണ് സ്വർഗ്ഗത്തിൽനിന്നു ഞാനിറങ്ങി വന്നത്; അവർക്കുവേണ്ടിയാണ് ഞാനെന്റെ രക്തം ചിന്തിയത്; എന്റെയടുക്കൽ വരുവാൻ അവർ ഒട്ടും ഭയപ്പെടേണ്ട; അവരാണ് എന്റെ കരുണയ്ക്കു ഏറ്റവും അർഹതയുള്ളവർ. (ഡയറി: 1275 )

ഇന്ന് ശബ്ദം ആത്മാവിൽ ഞാൻ ശ്രവിച്ചു: , പാപികൾ എന്റെ കരുണ മനസ്സിലാക്കിയിരുന്നെങ്കിൽ, ഇത്രയുമധികം പേർ നശിച്ചുപോവുകയില്ലായിരുന്നു. പാപികളായ ആത്മാക്കളോടു എന്റെ അടുക്കൽ വരുവാൻ അല്പം പോലും ഭയപ്പെടേണ്ടതില്ലെന്നു പറയുക. എന്റെ ഉന്നതമായ കരുണയെക്കുറിച്ച് അവരോടു സംസാരിക്കുക. (ഡയറി: 1396 ). എന്റെ മകളേ, എഴുതുക, അനുതാപ പൂർണ്ണമായ ഒരാത്മാവിനു ഞാൻ കരുണ തന്നെയാണ്. ഒരു പാപിയുടെ ഏറ്റം നികൃഷ്ടാവസ്ഥ  എന്റെ കോപം ജ്വലിപ്പിക്കുകയില്ല; മറിച്ച്, അനന്തമായ കരുണയാൽ എന്റെ ഹൃദയം അവരിലേക്ക്അടുക്കുകയാണ് ചെയ്യുന്നത്. (ഡയറി:1739 ). പാപിയും ബലഹീനനുമായ ആത്മാവ് എന്നെ സമീപിക്കുവാൻ ഭയപ്പെടേണ്ട. ആത്മാവിന്റെ പാപങ്ങൾ ലോകത്തിലെ മുഴുവൻ മണൽത്തരികളെക്കാൾ അധികമാണെങ്കിൽപ്പോലും, അവയെല്ലാം അത്യഗാധമായ എന്റെ കരുണയുടെ അഗാധതയിൽ  ആഴ്ന്നുപോകും. (ഡയറി:1059 )

Share This Article
error: Content is protected !!