വി. പ്ഫനൂഷ്യസ്   (+356)

Fr Joseph Vattakalam
1 Min Read
ഈജിപ്തിലെ മരുഭൂമിയിൽ മഹാനായ വി. അന്റോണിയോടുകൂടെ കുറേകാലം ചിലവഴിച്ച പ്ഫനൂഷ്യസ് അപ്പർ തെബായീസിലെ മെത്രാനായിരുന്നു. മാക്സിമൈൻഡയുടെ കാലത്തു മറ്റു പലരോടൊപ്പം ഇദ്ദേഹത്തിന്റെയും വലതു കണ്ണ് തുരന്നുകളഞ്ഞു. പിന്നീട് അദ്ദേഹത്തെ ഖനികളിൽ ജോലിചെയ്യാൻ അയയ്ക്കുകയാണുണ്ടായത്. കുറേക്കഴിഞ്ഞു അദ്ദേഹത്തിന് സ്വന്തം രൂപതയിലേക്കു മടങ്ങിപ്പോകാൻ സ്വാതന്ത്ര്യം ലഭിച്ചു. വിശ്വാസത്തിനുവേണ്ടി വളരെയേറെ സഹിച്ച ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് നിക്യസുനഹദോസിൽ വലിയ ഒരു സ്ഥാനമുണ്ടായിരുന്നു. വി. അത്തനേഷ്യസിനോട് വലിയ മൈത്രിയിലായിരുന്നു  ബിഷപ് പ്ഫനൂഷ്യസ്. 335 ൽ ടയർ സുനഹദോസിലേക്കു അവർ രണ്ടുപേരുംകൂടിയാണ് പോയത്. അവിടെ പലരും ആര്യൻ പാഷാണ്ഡത സ്വീകരിച്ചവരായിരുന്നു. അവരുടെ ഗണത്തിൽ തന്നെപോലെ ഒരു ദൃഷ്ടി നഷ്ട്ടപെട്ടിരുന്ന ജെറുസലേം ബിഷപ് മാക്സിമോസിനെ കണ്ടപ്പോൾ അദ്ദേഹത്തിന് സങ്കടം തോന്നി. അദ്ദേഹത്തെ തനിച്ചു വിളിച്ചുകൊണ്ടുപോയി വിശ്വാസത്തിന്റെ മൗലികത്വം നിഷേധിക്കാൻ ഇടയാകരുതെന്നു അഭ്യർത്ഥിച്ചു. പ്ഫനേഷ്യസ്  എങ്ങനെ മരിച്ചുവെന്ന് നമുക്ക് അറിഞ്ഞുകൂടാ. റോമൻ മാർട്ടിറോളജിയിൽ അദ്ദേഹത്തിന്റെ മരണം സെപ്തംബര് പതിനൊന്നാം തീയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Attachments area
Share This Article
error: Content is protected !!