വി. ജോൺ ക്യാപിസ്ത്രനോ (1386-1456)

Fr Joseph Vattakalam
2 Min Read
കിസ്‌തീയ വിശുദ്ധന്മാർ വലിയ ശുഭൈദൃക്കുകളാണ്; വിപത്തുകൾക്കെല്ലാം പരിഹാരം കാണാൻ കഴിയുന്ന ക്രിസ്തുവിലാണ് അവരുടെ ശരണം. ഇതിനു ഉത്തമോദാഹരണമായ  ജോൺ മധ്യ ഇറ്റലിയിൽ കപിസ്ത്രനോ എന്ന പ്രദേശത്തു ജനിച്ചു. നല്ല കഴിവും ഉത്തമ വിദ്യാഭ്യാസവുമുണ്ടായിരുന്ന ജോൺ ഇരുപത്തിയാറാമത്തെ വയസ്സിൽ പെരുചിയാ ഗവർണറായി നിയമിതനായി. മലത്തെസ്റ്റുകാർക്കെതിരായി നടത്തിയ യുദ്ധത്തിൽ അദ്ദേഹം തടവുകാരനായി പിടിക്കപ്പെട്ടു. 3 വർഷത്തോളം ജയിലിൽ കിടന്നു. അവസാനം ഒരു വലിയ സംഖ്യകൊടുത്തു സ്വതന്ത്രനായി. ജയില്ജീവിതം അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റം വരുത്തി.  വി. ഫ്രാൻസിസ് അസ്സീസിയെ ഒരു സ്വപ്നത്തിൽ അദ്ദേഹം കണ്ടു. ജയിലിൽ പോകുന്നതിനു മുൻപ് വിവാഹം കഴിച്ചിരുന്നെങ്കിലും ഭാര്യയുമൊരുമിച്ചു ജീവിക്കാൻ ഇടയായില്ല. അതിനാൽ ജയിൽവാസം കഴിഞ്ഞപ്പോൾ വിവാഹബന്ധം വേർപ്പെടുത്തി മുപ്പതാമത്തെ വയസ്സിൽ ഫ്രാൻസിസ്കൻ സഭയിൽ ചേർന്നു. അവിടെ അനുഗ്രഹീത വാഗ്മിയായ സിയെന്നായിലെ വി. ബെർണാർഡിൻ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. നാലാം വര്ഷം അദ്ദേഹം വൈദികനായി.
മതപരമായി ഭയങ്കര അനാസ്ഥ കളിയാടിയിരുന്ന അക്കാലത്തു ഫാദർ ജോണിന്റെ പ്രസംഗം 20000 മുതൽ 30000 വരെ ആളുകളെ ആകർഷിച്ചിരുന്നു. ബ്രെഷ്യയിൽ ഒരിക്കൽ 126000 ആളുകൾ അദ്ദേഹത്തിന്റെ പ്രസംഗത്തിന് വന്നുചേരുവകയുണ്ടായി. ലത്തീനിലാണ് അദ്ദേഹം പ്രസംഗിച്ചിരുന്നു. മറ്റാളുകൾ പ്രസംഗം അനഭ്യസ്തവിദ്യർക്ക് പരിഭാഷപ്പെടുത്തികൊടുത്തുകൊണ്ടിരുന്നു. പ്രസംഗത്തോടൊപ്പം അത്ഭുതകരമായ രോഗശമനങ്ങളും നടന്നിരുന്നു.ഒരിക്കൽ അദ്ദേഹത്തിന്റെ ആശിർവാദം സ്വീകരിക്കാനായി 2000  രോഗികളുണ്ടായിരുന്നു. ഈശോയുടെ തിരുനാമത്തോടുള്ള ഭക്തി വി. ബർണാടിനെ പോലെ അദ്ദേഹവും വളരെ ഊന്നിപ്പറഞ്ഞിരുന്നു.
ഫ്രാൻസിസ്കൻ സഭ അന്ന് അരാജകത്വത്തിൽ കഴിയുകയായിരുന്നു. ഫാദർ ജോണിന്റെ അശ്രാന്ത പരിശ്രമത്തിൽ ഫ്രാതിസെല്ലി എന്ന പാഷാണ്ഠഭാഗത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. അങ്ങനെ ശേഷംപേർക്കു സമാധാനത്തിൽ നിയമം അനുസരിക്കാൻ കഴിഞ്ഞു. 1431 ൽ ഒബ്സെർവന്റ്സ് എന്ന ഫ്രാൻസിസ്കൻ വിഭാഗത്തിന്റെ മിനിസ്റ്റർ ജനറലായി ഫാദർ ജോൺ തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രീക്ക് സഭയും അർമേനിയൻ സഭയും തമ്മിലുണ്ടായിരുന്ന ഭിന്നിപ്പ് അദ്ദേഹം അവസാനിപ്പിച്ച്; എന്നാൽ ആ യോജിപ്പ് അധികം നീണ്ടുനിന്നില്ല . നാലു മാർപാപ്പാമാർ ഫാദർ ജോണിനെ തങ്ങളുടെ പ്രതിനിധിയായി പലെസ്തീന, പോളണ്ട്, ഫ്രാൻസ്, ഓസ്ട്രിയ, ബൊഹീമിയ മുതലായ സ്ഥലങ്ങളിലേക്ക് അയയ്ക്കുകയുണ്ടായി. മിക്ക കാര്യങ്ങളിലും അദ്ദേഹം വിജയം നേടി. ബൊഹീമിയയിൽ ഹുസൈറ്റസിനെ മനസാന്തരപ്പെടുത്താൻ  അദ്ദേഹത്തിന് കഴിഞ്ഞു. ഫ്രാൻ‌സിൽ പുവര്ക്കളയേഴ്സിന്റെ നവീകരണ ജോലിയിൽ വി. കൊള്ളെറ്റിനെ സഹായിക്കാനും സാധിച്ചു.
തുർക്കികൾ 1453 ൽ  കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി. അവർക്കെതിരായ ഒരു കുരിശുയുദ്ധം പ്രസംഗിക്കാൻ ഫാദർ ജോൺ നിയോഗിക്കപ്പെട്ടു. ഹങ്കരിക്കർ അദ്ദേഹത്തോട് സഹകരിച്ചു; ഓസ്ട്രിയയും  ബവേറിയയും മാറിനിന്നു. അദ്ദേഹംതന്നെ ഒരു സൈന്യവിഭാഗത്തെ നയിച്ച് വിജയം വരിച്ചു. കിഴടങ്ങാൻ തുടങ്ങിയ യോദ്ധാക്കളുടെ ഇടയിൽകൂടി കുരിശുമെടുത്താണ് അദ്ദേഹം അവരെ നയിച്ചത്. ക്ഷീണിതനായ ഫാദർ ജോൺ യുദ്ധം കഴിഞ്ഞു മൂന്നാം മാസം 1451  ഒക്ടോബര് ഇരുപത്തിമൂന്നാം  തീയതി അന്തരിച്ചു.
ഫാദർ ജോണിന്റെ കാലത്താണ് മൂന്നു മാർപാപ്പാമാർ ഒരേ സമയത്തു വാഴാനിടയായ പാശ്ചാത്യ ശീഷമാ ഉണ്ടായതു. ഒരു വസന്തകൊണ്ട് 40  ശതമാനം വൈദികരും 33 ശതമാനം ആത്മായരും അന്തരിക്കുകയുണ്ടായി. എന്നിട്ടും ക്രിസ്തുവിൽ അദ്ദേഹത്തിനുണ്ടായ ശരണത്തിനു കുറവൊന്നുമുണ്ടായില്ല.
Share This Article
error: Content is protected !!