അന്തോക്യയിലെ വി. ഇഗ്‌നേഷ്യസ് (+107) മെത്രാൻ രക്തസാക്ഷി

Fr Joseph Vattakalam
2 Min Read
ഈശോ ഒരിക്കൽ ഒരു ശിശുവിനെ വിളിച്ചു ആരാണ് തങ്ങളിൽ വലിയവനെന്നു തര്ക്കിച്ചുകൊണ്ടിരുന്ന അപ്പസ്തോലന്മാരുടെ മദ്ധ്യേ നിർത്തിക്കൊണ്ട് അവരോടു അരുൾ ചെയ്തു: “നിങ്ങൾ മനസ് തിരിഞ്ഞു ശിശുക്കളെപോലെ ആകുന്നുല്ലങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുക്കളെപോലെ വിനീതരാകുന്നവരത്രെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക” (മത്താ. 18:2-4). ഈ ശിശുവാണത്രേ അറുപത്തിഒമ്പതിൽ എവോറിയുസിന്റെ മരണത്തിനുശേഷം അന്തിയോഖ്യയിൽ മെത്രാനായത് എന്നൊരു പാരമ്പര്യമുണ്ട്. ഇഗ്‌നേഷ്യസ് തന്റെ അജഗണത്തെ വളരെ താല്പര്യത്തോടെ ഭരിച്ചുപോന്നു. അദ്ദേഹം വി. യോഹന്നാൻ ശ്ലീഹായുടെ ഒരു ശിഷ്യനും കൂടി ആയിരുന്നതിനാൽ സിറിയയിലെ മെത്രാന്മാരെല്ലാം അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞശേഷം മാത്രമാണ് സമസ്തവും ചെയ്തിരുന്നത്.
സ്മിർണയിലെ വിശ്വാസികൾക്ക് അദ്ദേഹം ഇങ്ങനെ എഴുതി: വി., കുർബാനയിൽ നിന്ന് മാറിനിൽക്കുന്നവർക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുക മാത്രം ചെയ്താൽ മതി. എന്തെന്നാൽ അത് നമക്ക് വേണ്ടി മരിച്ച യേശുക്രിസ്തുവിന്റെ ശരീരമാണെന്നു അവർ വിശ്വസിക്കുന്നില്ല.”
105 ൽ ട്രാജൻ ചക്രവർത്തി മതപീഡനം ആരംഭിച്ചു.അദ്ദേഹം പാർത്യ സമരത്തിൽനിന്നു മടങ്ങു്ന്ന സമയത്തു ബിഷപ് ഇഗ്നേഷ്യസിനെ വിളിച്ചു ചോദിച്ചു: ഈ നാട്ടിലെ ജനങ്ങളെ ക്രിസ്തുവിന്റെ നിയമം പഠിപ്പിച്ചു വഞ്ചിക്കുന്ന പിശാച് താങ്കളാണോ?” “ഞാൻ പിശാചല്ല; ദൈവദാസരെ കാണുമ്പോൾ പിശാച് ഓടുന്നു. ഞാൻ ഈശോയുടെ പുരോഹിതനാണ്; എനിക്ക് ജൂപീറ്ററിന്റെ പിശാചാകണ്ട.” ട്രാജൻ ഉടൻ കല്പിച്ചു: “ഇയാളെ റോമയിൽ കൊണ്ടുപോയി പൊതു വിനോദ ദിവസം കാട്ടുമൃഗങ്ങൾക്കു ഭക്ഷണമായി നൽകുക.” അദ്ദേഹം പ്രതിവചിച്ചു: കർത്താവെ, അങ്ങയിലുള്ള വിശ്വാസത്തെപ്രതി എന്റെ ജീവൻ ബലിചെയ്തു അങ്ങയോടുള്ള എന്റെ സ്നേഹം പ്രകാശിപ്പിക്കാൻ സാധിക്കുന്നതിനു ഞാൻ നന്ദി പറയുന്നു.” ഉടനടി ചങ്ങലയിട്ട് പൂട്ടാൻ അദ്ദേഹം കൈനീട്ടികൊടുത്തു. മാർഗ്ഗമധ്യേ മെത്രാന്മാരും വൈദികരും അല്മെനികളും അദ്ദേഹത്തെ സ്വീകരിക്കാൻ ചെന്നു.  സ്മിർണയിൽ വച്ച് അദ്ദേഹം പോളിക്കോർപ്പിനെ ആശ്ലേഷിച്ചു. അവിടെനിന്നു എഫെസ്യർക്കെഴുതി. “ഞാൻ എന്റെ ശ്രിംഖല ക്രിസ്തുവിനെ പ്രതി വഹിക്കുന്നു. അതിനെ ഏതൊരു നിധിയേക്കാളും ഞാൻ വിലമതിക്കുന്നു. അത് എനിക്ക് ആത്മീയ പവിഴമാലയാകുന്നു.”
റോമക്കാർക്കു അദ്ദേഹം എഴുതിയ കത്തിൽ പറയുന്നു: “ഞാൻ ദൈവത്തിന്റെ ഗോതമ്പ്  ആണ്. ഞാൻ ക്രിസ്തുവിന്റെ നിർമ്മലപൂപ്പമാകാൻ വന്യമൃഗങ്ങളുടെ ദന്തങ്ങളാൽ കടിച്ചുപൊടിയാക്കപ്പെടാൻ ആഗ്രഹിക്കുന്നു. ചിലരെ അവ തൊടാറില്ല.അങ്ങനെ എനിക്ക് സംഭവിക്കാതിരിക്കട്ടെ.”
107  ഡിസംബർ ഇരുപതാം തീയതി അദ്ദേഹത്തിനെ സിംഹത്തിനു ഇട്ടുകൊടുത്തു. വലിയ അസ്ഥികളൊഴികെ ബാക്കിയെല്ലാം  അവ തിന്നു. പിറ്റേ ദിവസം ഇഗ്‌നേഷ്യസ് തന്റെ കൂടെ ഉണ്ടായിരുന്ന ഫിലോ, അകതോപോഡോസ് എന്നീ ഡീക്കന്മാർക്കു പ്രത്യക്ഷപെട്ടു.
Share This Article
error: Content is protected !!