“സമാധാനം സംസ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും” (മത്താ. 5:9).

പരിശുദ്ധ പിതാവ് എഴുതുന്നു: ഈ ലോകത്തുള്ള നിരവധി യുദ്ധ സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ഈ സുവിശേഷ ഭാഗം നമ്മെ പ്രേരിപ്പിക്കുന്നു. നാം തന്നെ പലപ്പോഴും സംഘർഷങ്ങൾക്കോ, തെറ്റിദ്ധാരണകൾക്കോ കാരണമായിത്തീരുന്നു. ഉദാഹരണത്തിന്, ആരെപ്പറ്റിയെങ്കിലും ഒരു കാര്യം ഞാൻ കേൾക്കുന്നു. അത് ഞാനും ഏറ്റുപിടിച്ചു ആവർത്തിക്കുന്നു. രണ്ടാം പ്രാവശ്യം ഇത്തിരി പൊടിപ്പും തൊങ്ങലും വച്ച് അത് ഞാൻ ആവർത്തിക്കുന്നു.  എന്റെ പ്രസ്താവം എത്ര കൂടുതൽ ഉപദ്രവം ഉണ്ടാകുന്നുവോ അതനുസരിച്ചു അതിൽനിന്നുള്ള എന്റെ സംതൃപ്തി വർധിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. വിനാശകാരികളും നിഷേധികളുമായ മനുഷ്യർ അധിവസിക്കുന്ന പരദൂഷണത്തിന്റെ ലോകത്തു സമാധാനം ഉണ്ടാവുകയില്ല. യഥാർത്ഥത്തിൽ  ഇവർ സമാധാനത്തിന്റെ ശത്രുക്കളാണ്. ഒരു വിധത്തിലും അവർ അനുഗ്രഹീതരാവുകയില്ല. 


സമാധാനസ്ഥാപകർക്കു യഥാർത്ഥ ‘സമാധാനം’ ശ്രിഷ്ട്ടിക്കാനാവും. അവർ സമൂഹത്തിൽ സമാധാനവും സൗഹൃദവും സംജാതമാകുന്നു. അവർക്കാണ് മിശിഹാ ദൈവപുത്രസ്ഥാനം വാഗ്ദാനം ചെയുക. ശിഷ്യരോട്‌ ഏതു ഭവനത്തിൽ പ്രവേശിച്ചാലും “ഈ ഭവനത്തിനു സമാധാനം” (ലുക്കാ 10:5)  എന്ന് ആശംസിക്കാൻ നിർദ്ദേശിച്ചു. 


സമാധാനസ്ഥാപകരാകാൻ വിശ്വാസിയായ ഓരോ വ്യക്തിയെയും ദൈവവചനം ക്ഷണിക്കുന്നു. വിശുദ്ധഹൃദയത്തോടെ സമാധാനസ്ഥാപകരോട് സഹകരിക്കാനും അത് നമ്മെ കൽപ്പിക്കുന്നു (2 തിമോ. 2:22). അവർ നീതിയുടെ ഫലം സമാധാനത്തിൽ വിതയ്ക്കും (യാക്കോ. 3:18)  നമുക്ക് സമാധാനത്തിനു വേണ്ടി അധ്വാനിക്കാം (റോമാ 14:19). എന്തെന്നാൽ സന്മനസുള്ളവർ സംഘട്ടനമല്ല ഹൃദയൈക്യമാണ് ഇഷ്ടപ്പെടുന്നത്.