വിശുദ്ധിയിലേക്കുള്ള സഞ്ചാരപഥം

ലൗകായതികയിൽ നിന്ന് വിശുദ്ധിയിലേക്കുള്ള സഞ്ചാരപഥം പരിത്യാഗത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും തപശ്ചര്യയുടെയുമാണ്, ആയിരിക്കണം. ഏറെ വർഷങ്ങൾ വിഷയാസക്തിക്കും ലൗകായതികത്വത്തിനും അടിമപ്പെട്ടു ജീവിച്ച ആളാണ് ചാൾസ് ദി ഫുക്കോൾഡ്. തുടർന്നുള്ള തന്റെ മനസാന്തര ജീവിതത്തിൽ അതികഠിനമായ തപശ്ചര്യകൾ അദ്ദേഹം അഭ്യസിച്ചിരുന്നു. അദ്ദേഹം പറയുന്നു: “ഒരു ബ്ലാക്ക് ബോര്ഡില് എഴുത്തു ആരംഭിക്കുന്നതിനു മുൻപ് അതിലുള്ളവയെല്ലാം പൂർണമായും മായ്ച്ചുകളയണം. ഞാനാകുന്ന ബ്ലാക്ക് ബോര്ഡില് നിന്ന് മായ്ച്ചുകളയാൻ വളരെ ഏറെ ഉണ്ടായിരുന്നു.”


സ്വയം പരിത്യജിച്ചു, അനുദിനമുള്ള കുരിശുകളുമേന്തി ഈശോയെ അനുഗമിക്കുന്നതു ദുസ്വഭാവങ്ങളെ മാറ്റിക്കളയാനും സ്വഭാവ വൈകല്യങ്ങനെ  ഉന്മൂലനം ചെയാനുമാകുമ്പോൾ അത് കൂടുതൽ കൂടുതൽ പ്രയോഗനകരവും ദൈവത്തിനു അങ്ങേയറ്റം പ്രീതികരവുമായിരിക്കും.