വിശുദ്ധയാകണോ കുരിശിലേക്കു നോക്കുക

0

എന്റെ കുഞ്ഞേ, നിന്റെ അധികാരസീമയിൽപെട്ട കാര്യങ്ങൾ നിന്നില്നിന്നു പിടിച്ചെടുക്കപ്പെടുമ്പോൾ വിഷമിക്കാതിരിക്കുക. പ്രസ്തുത നഷ്ട്ടങ്ങൾ സ്നേഹത്തോടെ സ്വീകരിക്കുക.

നിനക്ക് വിശുദ്ധയാകാൻ ആഗ്രഹമുണ്ടെങ്കിൽ വരിക, കുരിശിലേക്കു നോക്കുക. ഏറ്റം മഹത്തായ പാഠം അവിടെയുണ്ട്. വിശ്വാസം മുറുക്കെ പിടിച്ചു, വിശുദ്ധിയിലായിരിക്കുകയും വളരുകയും ചെയുക എന്നതാണ് സഭാമാതാവിന്റെ യഥാർത്ഥ സ്വഭാവം.

കുഞ്ഞേ, നീ പ്രതിഫലേച്ഛയോടെ മാത്രം വർത്തിക്കുമ്പോൾ, എന്റെ പുത്രൻ നിനക്കായി സഹിച്ചവയെല്ലാം നിസ്സാരമാക്കി കളയുകയായിരിക്കും നീ ചെയുക. എന്നെയും എന്റെ പുത്രനെയും നിന്റെ കഴിവിന്റെ പരമാവധി നീ സ്നേഹിക്കാൻ ആഗ്രഹിക്കുമ്പോൾ നിനക്കായി അവൻ സഹിച്ച വേദനകളെ നീ അങ്ങേയറ്റം വിലമതിക്കുന്നു. എന്നെ എത്രയധികം സ്നേഹിക്കുന്നുവെന്ന് തെളിയിക്കാൻ സഹായിക്കുന്ന നിമിഷങ്ങൾ പാഴാക്കിക്കളയരുതേ.

നിന്റെ നിസ്സഹായാവസ്ഥയാകുന്ന കുഞ്ഞുപൂക്കൾ എന്നെ ഏൽപ്പിക്കുക. ഞാൻ അവയെ നിധിപോലെ സൂക്ഷിക്കുകയും അർഹമായതിൽ കൂടുതൽ വില നൽകുകയും ചെയ്യും.