ലോകത്തിനു വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം:

“എന്റെ പദ്ധതികളിലും മാതൃകയിലുമാണ് ഇപ്പോൾ നീ ശ്രദ്ധിക്കേണ്ടത്.”
“എന്റെ കുഞ്ഞേ, ദൈവം നിന്നോട് ആവശ്യപെടുന്നതെന്തെന്നും അതെങ്ങനെ നിവൃത്തിയാക്കാമെന്നും മനസ്സിലാക്കാൻ സ്വന്തം ബുദ്ധി ഉപയോഗിച്ച് നീ പരിശ്രമിക്കുന്നു. തന്മൂലം നീ പരാജയപെട്ടു പോകുന്നു. ഇനി എന്തെങ്കിലും വഴി അവശേഷിക്കുന്നുവോ? എന്നാണ് നീ ചിന്തിക്കുക. എന്റെ പദ്ധതികളിലും മാതൃകയിലുമാണ് ഇപ്പോൾ നീ ശ്രദ്ധിക്കേണ്ടത് എന്ന് നിനക്ക് അറിഞ്ഞുകൂടേ? മറ്റുള്ളവയെല്ലാം മായാമോഹങ്ങളാണ്. അവയെല്ലാം സൂര്യതാപത്തിൽ പ്രഭാത മഞ്ഞെന്നപോലെ അപ്രത്യക്ഷമാകും. പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക, പ്രാർത്ഥനയ്ക്ക് അവസാനമുണ്ടാകാതിരിക്കട്ടെ. നിന്റെ വിശ്വാസം എന്നിൽ, നിന്റെ പ്രിയപ്പെട്ട അമ്മയിൽ അർപ്പിക്കുക. അപ്പോൾ അഭിമുഖീകരിക്കാനിരിക്കുന്ന എല്ലാ പരീക്ഷണങ്ങളും നീ പ്രാർത്ഥനയോടെ നേരിടും.(ജനു. 18)