പ്രത്യേക കൃപകൾ

0 38

കുഞ്ഞേ എന്നെ വിളിക്കുന്നവരുടെ മേൽ ദൈവം പ്രത്യേക കൃപകൾ ചൊരിയും. നിറഞ്ഞ പ്രതീക്ഷയോടെ ആയിരിക്കുക. എന്നോട് പ്രത്യുത്തരിച്ചാൽ മാത്രമേ എനിക്ക് നിന്നെ സഹായിക്കാനാവു. എന്റെ സ്നേഹത്തെപ്പറ്റി നീ കാര്യമായി ചിന്തിക്കാതിരുന്നാൽ, ദൈവം നൽകുന്ന സമ്മാനങ്ങളുടെ നേർക്ക് വാതിൽ കൊട്ടിയടയ്ക്കുകയാവും നീ ചെയുക. നിന്റെ ജീവിതത്തിൽ വലിയൊരു നവീകരണത്തിലേക്കു ദൈവം നിന്നെ വിളിക്കുകയാണ്. ഇപ്പോൾത്തന്നെ അവിടുത്തേക്ക്‌ വേണ്ടി തീരുമാനമെടുക്കുക. അങ്ങനെ എന്നെ സന്തോഷിപ്പിക്കുക.

ഈ സമയത്തു ദൈവം നിനക്ക് തരുന്ന സമ്മാനങ്ങൾ തട്ടിയെടുക്കാൻ സാത്താനെ അനുവദിക്കരുതേ. എന്റെ മേലങ്കിയിൽ പിടിച്ചു ചേർന്ന്   നിൽക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുക . കുറേകൂടി ആഴത്തിലുള്ള പ്രാര്ഥനയിലേക്കു വരൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്. പ്രത്യുത്തരിക്കുക. എന്റെ സമ്മാനം സ്നേഹപൂർവ്വം സ്വീകരിക്കുക.