നിന്റെ ഏക ആശ്വാസം പ്രാർത്ഥനയിൽ

0

നിന്റെ ഏക സ്ഥിര ആശ്വാസം പ്രാർത്ഥനയിലാണ്. എന്റെ കുഞ്ഞേ, ജപമാലമാണികൾ വളരെ അമൂല്യമാണ്. നിന്റെ സ്വർഗ്ഗപ്രേവേശനത്തിനുള്ള ഗോവണിപ്പടികളുടെ ആരംഭം അവിടെനിന്നു മാത്രമായിരിക്കട്ടെ. എന്റെ ചെറിയ കുഞ്ഞേ, ചെറുതായി തന്നെ ഇരിക്കുക. സൃഷ്ടികളെ എത്ര കൂടുതലായി സ്നേഹിക്കുന്നുവോ അത്രയും കൂടുതലായിരിക്കും നിന്റെ വേദന. പ്രാർത്ഥിക്കുക, നിന്നെ ഉറ്റുനോക്കുന്ന എന്റെ മകനോടൊപ്പം ജാഗ്രതയോടെയും പ്രാര്ഥനയോടെയും ആയിരിക്കുക. 

കുഞ്ഞേ, എന്റെ സ്നേഹം നിന്നെ വശീകരിച്ചിരിക്കുകയാണ്. അത് അങ്ങനെത്തന്നെയാണ് വേണ്ടതും. കുഞ്ഞേ, ശ്രദ്ധിച്ചുകേൾക്കുക. എന്റെ സ്വന്തം കുഞ്ഞാകാൻ  നീ ആഗ്രഹിക്കുന്നെങ്കിൽ എന്റെ മകന്റെ തീവ്ര വേദനയുടെ ലില്ലിപുഷ്പ്പങ്ങൾ അയച്ചു തരാൻ എന്നെ അനുവദിക്കുക. നന്ദിയോടെ എന്റെ കൈയിൽ നിന്നും സഹനം സ്വീകരിക്കാൻ നിന്നെ ഞാൻ ക്ഷണിക്കുകയാണ്.