നിഗൂഢ ശത്രുവിനെ തിരിച്ചറിയാൻ

മനുഷ്യൻ തന്റെ ബലഹീനതയിൽ ഈശോയെ ആശ്രയിച്ചു അവയെല്ലാം അവിടുത്തേക്ക്‌ സമർപ്പിക്കണം. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രവർത്തിയാണിത്. ബലഹീനതകളെയും കുറവുകളേയും  ഈശോ എങ്ങനെയാണു നോക്കികാണുന്നത് എന്ന് അവനു, അവൾക്കു ബോധ്യമുണ്ടായിരിക്കണം. ദൈവകരുണയിൽ ആശ്രയിക്കാൻ ഈ ബോധ്യം അത്യന്താപേകഷിതമാണ്. വി. ഫൗസ്റ്റീനയോടു ഈശോ പറയുന്നത് ശ്രദ്ധിക്കുക: “ഈ ചെറിയ അപൂര്ണത ഇല്ലായിരുന്നെങ്കിൽ നീ എന്റെ അടുക്കൽ വരുമായിരുന്നില്ല. സ്വയം എളിമപ്പെട്ടു മാപ്പുചോദിച്ചു എത്ര പ്രാവശ്യം നീ എനെറെ അടുത്ത് വരുന്നുവോ, അപ്പോഴെല്ലാം നിന്റെ ആത്മാവിൽ ഞാൻ അധിക കൃപ ചൊരിയുന്നു. നിന്റെ അപൂര്ണത എന്റെ കണ്മുൻപിൽ നിന്ന് മാഞ്ഞുപോകുകയും ചെയുന്നു. നിന്റെ എളിമയും സ്നേഹവും മാത്രമേ ഞാൻ കാണുന്നുള്ളൂ.” അനുതാപർദ്രമായ ഹൃദയത്തോടെ ഈശോയെ നോക്കുമ്പോൾ അവന്റെ, അവളുടെ എളിമയും സ്നേഹവും മാത്രമേ അവിടുന്ന് കാണുന്നുള്ളൂ, പരിഗണിക്കുന്നതൊള്ളൂ.

ക്രിസ്താനുകരണം വെളിപ്പെടുത്തുന്ന ഒരു വസ്തുതയിതാണ്. “ഒരു പാപം ചെയാനിടയായതിനുശേഷം ദൈവത്തിൽ ശരണപ്പെടാതെ പ്രസ്തുത വ്യക്തി തന്റെ വീഴ്ചയെക്കുറിച്ചു ഏറെ വേദനിക്കുകയും സ്വയം പഴിക്കുകയും ചെയുന്നത് അഹംകാരം മൂലവും താനെക്കുറിച്ചു തന്നെയുള്ള ദുരഭിമാനം മൂലമാകാം. ഇത്തരം വേദനയെ അനുതാപമായി ഗണിക്കാൻ കഴിയുകയില്ല.”

യഥാർത്ഥമായ അനുതാപവും കുമ്പസാരവും ഒരുവന്റെ വിശുദ്ധീകരണം സാധ്യമാക്കുന്നു. മാത്രമല്ല, അവ മറ്റുള്ളവരുടെ മനസാന്തരത്തിനായി സമർപ്പിച്ചു അവയെ മധ്യസ്ഥ മൂല്യമുള്ളതാക്കാനും സാധിക്കും. അനുദിനം കുമ്പസാരിച്ചു വി. കുർബാന സ്വീകരിച്ചിരുന്ന വിശുദ്ധർ അവ പാപികളുടെ മനസാന്തരത്തിനായും അവിശ്വാസികളുടെ മനസ് തിരിവിന് വേണ്ടി കാഴ്ചവച്ചിരുന്നു. അനുതാപം മാത്രമല്ല, തിന്മയുപേക്ഷിച്ചു വിശുദ്ധിയിലേക്ക് വളരാൻ ഏതൊരു വ്യക്തിയും നടത്തുന്ന ഒരു പരിശ്രമവും മധ്യസ്ഥ വിലയുള്ളതാണ്.  ഒപ്പം സമർപ്പിത (ബലി) ജീവിതത്തിന്റെ ഭാഗവും. വി. ഡൊമിനിക് സാവിയോ വി. കുർബാന സ്വീകരിച്ചു പ്രേഷിതർക്കുവേണ്ടി കാഴ്ചവച്ചിരുന്നു. അദ്ദേഹം പലപ്പോഴും പര്യമായിരുന്നു: ” എന്റെ സഹപാഠികളെ മുഴുവൻ ഈശോയ്ക്കായി നേടാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ” എന്ന്.

അഹംകാരത്തെ അടിച്ചമർത്തി എളിമയിൽ ഉത്തരോത്തരം വളരാനുള്ള പരിശ്രമം അശുദ്ധിയെ അതിജീവിച്ചു വിശുദ്ധിയിൽ പുരോഗമിക്കാനുള്ള നിരന്തര ശ്രദ്ധ, അലസത, ജഡമോഹം ഇവയെ പരാജയപെടുത്താനുള്ള കഠിന യജ്ഞം ആത്മനിയന്ത്രണത്തിൽ ആഴപ്പെടാനുള്ള നിതാന്ത പരിശ്രമം ഇവയെല്ലാം ഒരു ഭക്താത്മാവ് നടത്തുന്ന അദൃശ്യ പോരാട്ടമാണ് -ആധ്യാത്മിക സമരമാണ്. ഇതിലൂടെ തനിക്കെതിരെ ഉയർന്നു നിൽക്കുന്ന നിഗൂഢ ശത്രുവിനെ, സാത്താനെ മനുഷ്യാത്മാവ് തിരിച്ചറിയുന്നു. 

സങ്കി. 57:4 ഊന്നിപ്പറയുന്നു: “മനുഷ്യമക്കളെ ആർത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണ് ഞാൻ. അവയുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളുമാണ്!”