ദൈവകരുണയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന

 “, ഒരിക്കലും വറ്റാത്ത കരുണയെ, ഞങ്ങളുടെമേൽ ഒഴുകിയിറങ്ങണമെ, അങ്ങയുടെ നന്മ സീമാതീതമാണല്ലോ! ദൈവമേ, എന്റെ ദുരവസ്ഥയുടെ പാരമ്യത്തിൽ അവിടുത്തെ കരുണയുടെ ശക്തി പ്രകടിപ്പിക്കണമേ. മാനുഷികവും അമാനുഷികവും ബുദ്ധിക്ക് അത്ഭുതാവഹമായ, അവിടുത്തെ കരുണ അതുല്യവും അളവറ്റതുമാണല്ലോ.” (ഡയറി: 819 ).

  “ അളവറ്റ കരുണയുള്ള ദൈവമേ, അനന്തമായ നന്മയേ, ദൈവമേ, ഇന്ന് മനുഷ്യകുലം മുഴുവൻ അതിന്റെ ദുരിതത്തിന്റെ അഗാധഗർത്തത്തിൽ നിന്ന് അവിടുത്തെ കരുണയ്ക്കായിഅവിടുത്തെ അനുകമ്പയ്ക്കായി, വിളിച്ചപേക്ഷിക്കുന്നു; അതിന്റെ ദുരിതത്തിന്റെ ശക്തിയേറിയ സ്വരത്തിൽ അത് നിലവിളിക്കുന്നു. കരുണയുള്ള ദൈവമേ, ഭൂമിയിലെ പുറംതള്ളപ്പെട്ടവരുടെ പ്രാർത്ഥന നിരസിക്കരുതേ! നാഥാ, ഞങ്ങളുടെ ബുദ്ധിക്കതീതമായ നന്മയേ, ഞങ്ങളുടെ ദുരിതത്തെ നന്നായി അടുത്തറിയുന്നവനെ, ഞങ്ങളുടെ സ്വന്തം ശക്തിയാൽ ടാങ്കിലേക്ക് കരകയറാൻ ഞങ്ങൾക്ക് സാധ്യമല്ലായെന്നത് അങ്ങ് അറിയുന്നുവല്ലോ. ഞങ്ങളുടെ ജീവിതം മുഴുവനും, മരണസമയത്തും, അങ്ങയുടെ കരുണ ഞങ്ങളിൽ വർദ്ധിപ്പിച്ച്, അങ്ങയുടെ കൃപയാൽ , ഞങ്ങളെ മുൻകൂട്ടി ഒരുക്കണമെന്ന്, അങ്ങയോടു യാചിക്കുന്നു. ഞങ്ങളുടെ രക്ഷയുടെ ശത്രുക്കളുടെ കൂരമ്പുകളിൽനിന്നു, അങ്ങയുടെ കരുണയുടെ സർവ്വശക്തി ഞങ്ങളെ സംരക്ഷിക്കട്ടെ; അങ്ങേക്കുമാത്രം അറിയാവുന്ന അവിടുത്തെ അന്ത്യവരവിനായിപ്രത്യാശയോടെ അങ്ങയുടെ മക്കളായ ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങളുടെ എല്ലാ ദുരിതങ്ങൾക്കും ഉപരിയായി ഈശോ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തതെല്ലാം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്തെന്നാൽ, ഈശോയാണ് ഞങ്ങളുടെ പ്രതീക്ഷ: തുറന്ന ഒരു വാതിലിലൂടെ എന്നപോലെ, അവിടുത്തെ കരുണാർദ്രഹൃദയത്തിലൂടെ  ഞങ്ങൾ സ്വർഗ്ഗത്തിൽ  പ്രവേശിക്കുന്നു .