തലയ്ക്കു അടികിട്ടിയതുപോലെ!

സ്വീഡനിലെ പ്രഭ്വി ആയിരുന്ന വി. ബ്രിജിറ് തൻറെ സമ്പത്തു മുഴുവൻ പാവങ്ങൾക്കായി വീതിച്ചുകൊടുത്തു. പരിഹാരപ്രവർത്തികളാലും പ്രായശ്ചിത്തത്തിലും ദാനധർമങ്ങളാലും സ്വയം എളിമപ്പെടുത്തിയിരുന്നു. കുറഞ്ഞൊരു കാലം മർദ്ദവമുള്ള ഒരു കിടക്കയാണ് ഉപയോഗിച്ചിരുന്നത്. ഒരിക്കൽ അതുനോക്കി അല്പസമയം ആസ്വാദനത്തിൽ നിന്നുപോയി. പെട്ടെന്ന്, തലയ്ക്കു ഒരു അടികിട്ടിയതുപോലെ. ഒപ്പം ഒരു ശബ്ദവും. ‘എനിക്ക് തല ചായ്ക്കാൻ ഇടമില്ലാതെ ഞാൻ കുരിശിൽ തുങ്ങി നിനക്ക് ഗംഭീരമായ മർദ്ദവമുള്ള കിടക്കയിൽ വിശ്രമിക്കണം അല്ലെ?’ ഇത് കേട്ട് ബ്രിജിറ് കരഞ്ഞു. അനന്തരം ഒട്ടും വൈകാതെ ഒരു വൈക്കോൽ കിടക്ക ഉണ്ടാക്കി. പിന്നീട് അതിലാണ് അവൾ കിടന്നിരുന്നത്.

ഭക്ഷണ കാര്യത്തിലും അവൾ തികഞ്ഞ ലാളിത്യം പുലർത്തി. ഒരിക്കലും വീഞ്ഞ് ഉപയോഗിച്ചിരുന്നില്ല. വെള്ളം മാത്രമാണ് അവൾ കുടിച്ചിരുന്നത്.

നല്ല ഭക്ഷണം കഴിക്കാനിടയായാൽ കൂടെ കയ്പ്പുള്ള സസ്യങ്ങളുടെ വേര് ചവയ്ക്കുമായിരുന്നു.ലൗകിക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ പോലും സ്വർഗീയമായവ ആയിരിക്കണം ആഗ്രഹത്തിന് വിഷയമാക്കുക. ഇത് ആത്മീയതയുടെ തത്വമാണ്. ‘Feet on earth, but thoughts (all of them) in heaven’ ശരീരത്തെ താലോലിക്കുന്നവന് ആത്മീയ അഭിവൃദ്ധി അസാധ്യം.