ഇത്ര ചെറുതാകാൻ എത്ര വളരണം

പെസഹാ രഹസ്യത്തിലെ പരാപരന്റെ ‘കുർബാന ആകൽ’ രക്ഷാകരകര്മത്തിന്റെ പരമോന്നത ഉച്ചകോടിയാണ്. സർവ ശക്തനായ ദൈവം, തന്റെ സ്നേഹത്തിന്റെ പാരമ്യത്തിൽ എനിക്കുവേണ്ടി അപ്പമായി, അനുനിമിഷം ആയിക്കൊണ്ടിരിക്കുന്നു.

ഞാനായി രൂപാന്തരപ്പെടാനും എന്നെ താനാക്കാനും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദിശ്യങ്ങളിൽ എനിക്ക് സമ്പൂർണമായി, സാകല്യമായി, സ്വയം സമ്മാനിക്കുന്ന സ്നേഹം! “ചങ്കിലെ ചോരകൊണ്ട് പ്രാണനിലെഴുതിയ സ്നേഹം!” ഇവിടെ പകരങ്ങളില്ല. സമാനതകളില്ല. “ഇത്ര ചെറുതാകാൻ എത്ര വളരണം / ഇത്ര സ്നേഹിക്കാൻ എന്തുവേണം!” അത്രമേൽ സ്നേഹിക്കയാൽ സ്വയം അപ്പമായ സ്നേഹം! “സ്നേഹം പ്രതിസ്നേഹത്താലേ കടം വീടു” (വി. കൊച്ചു ത്രേസിയാ).


അനുബന്ധമായി നൽകപ്പെട്ടിരിക്കുന്നു ആ മർമ്മ പ്രധാനമായ മുന്നറിയിപ്പുകൂടി ഓർക്കാം “നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങള്ക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന നാളിൽ അവനെ ഞാൻ ഉയിർപ്പിക്കും” (യോഹ 6:53,54).