ആത്മ വിജയമാണ് യഥാർത്ഥ വിജയം

0

പരിത്യാഗം അഥവാ ഉപേക്ഷ ആത്മീയ ജീവിതത്തിന്റെ ഊടും പാവുമാണ്. വി. ഫ്രാൻസിസ്  സലാസിന്റെ പ്രബോധനം ശ്രദ്ധിക്കുക. ഡോക്ടർ രോഗിയോട് പറയുന്നുവെന്ന് കരുതുക, മത്തങ്ങാ നിങ്ങൾ തിന്നരുതേ, തിന്നാൽ നിങ്ങൾ മരിക്കും. രോഗി മത്തങ്ങാ ഉപേക്ഷിക്കുന്നു. പക്ഷെ ഈ ഉപേക്ഷയെകുറിച്ചു അയാൾ എപ്പോഴും ദുഖത്തോടെ സംസാരിക്കുന്നു. സാധിക്കുമെങ്കിൽ മത്തങ്ങാ തിന്നാൻ ആഗ്രഹിക്കുന്നു. അവയെ കാണാനോ മണക്കാണെങ്കിലുമോ ആഗ്രഹിക്കുന്നു. അവ തിന്നുന്നവരോട് അസൂയയും പുലർത്തുന്നു. ഇതുപോലെയാണ് പലരും. അവർ പാപം ഉപേക്ഷിക്കും. എങ്കിലും ശിക്ഷയില്ലെന്നു വന്നാൽ പാപം ചെയ്യാൻ തന്നെ അഭിലഷിക്കുന്നു. പാപത്തിൽനിന്നു മാറിനിൽക്കുന്നതിൽ ദുഖമാണവർക്കു. പാപത്തെക്കുറിച്ചു അവർ താത്പര്യപൂര്വം സംസാരിക്കുന്നു. പാപം ചെയ്യുന്നവരെ ഭാഗ്യവാന്മാരെന്നു പോലും അവർ കരുതുന്നു. ഇത് വളരെ അപകടകരമായ അവസ്ഥയാണ്.

പലരും ആത്‌മീയ ജീവിതത്തിൽ ഒട്ടും വളരാത്തതിന്റെ കാരണവും മറ്റൊന്നല്ല. ഉപേക്ഷിച്ചവയെല്ലാം നഷ്ടമെന്നു കരുത്തുന്നിടത്തോളം കാലം ഒരുവന് ആത്മീയ പുരോഗതി കൈവരിക്കാനാവില്ല. ഉപേക്ഷിക്കുന്നവയൊക്കെയും ദൈവമഹത്വവും ദൈവസ്നേഹവും സഹോദരസ്നേഹവും പ്രേരക ഘടകങ്ങളായി നിൽക്കുന്നിടത്തോളം കാലം കക്ഷിക് ആത്മീയമായി വളരുകയില്ല.