അമ്മയുടെ കരുണയുടെ സന്ദേശം

മകളെ, നിത്യമായ കാര്യങ്ങൾക്കായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ബാക്കിയുള്ളതെല്ലാം മാറ്റിവയ്ക്കുക.


എന്റെ മകനോട് സ്നേഹമുള്ളവരായിരിക്കണം എന്നതാണ് മിക്കവരുടെയും ആഗ്രഹം. എന്നാൽ, ഏതെങ്കിലും ഒരു അത്യാപത് അവരുടെമേൽ നിപതിക്കുമ്പോൾ അവർ പെട്ടെന്ന് വഴിവിട്ടുപോകുന്നു. ഏറ്റം സങ്കടകരമായ ഒരു കാഴ്ച. അവർ അൽപ്പം ക്ഷമയുള്ളവരാണെങ്കിൽ എത്രമാത്രം അവർ സ്നേഹിക്കപ്പെടുമെന്നു അവർ അറിഞ്ഞിരുന്നെങ്കിൽ!


കുഞ്ഞേ ലോകത്തിന്റെ വഴികൾ നിത്യ നാശത്തിലേക്കുള്ള ദീർഘമായ വഴികളാണ്. അവർക്കു ദൈവനീതിയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. മനുഷ്യവർഗം മുഴുവൻ അത്യഗാധമായ ഗർത്തത്തിൽ പതിച്ചുകഴിഞ്ഞു. അതിസ്വാഭാവികമായ ഒരു ഇടപെടലിന് മാത്രമേ അവരെ ഇനി രക്ഷിക്കാനാവു. അല്ലാത്തപക്ഷം സാത്താന്റെ അടിമത്തത്തിൽ പെട്ട് അവരുടെ ആത്മാവ് നശിച്ചുപോകും. അതുകൊണ്ടുതന്നെയാണ് എന്നോടുള്ള നിന്റെ അടിമത്തം അത്രമേൽ പ്രിയപെട്ടതാകുന്നത്. എത്ര പ്രയാസമുള്ളതായി തോന്നിയാലും കാര്യമാക്കരുതേ. യുദ്ധം ചെയ്തു മുന്നേറുക. പ്രാർത്ഥിക്കുക.